കോട്ടയം ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കായി സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സംഘടിപ്പിക്കുന്ന സെമിനാര്‍ 25ന്

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
state minority commission press meet

കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ കോട്ടയം ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന സെമിനാർ 2024 മേയ് 25 ന് കോട്ടയം മുനിസി പ്പൽ ടൗൺ ഹാളിൽ (മാമ്മൻ മാപ്പിള ഹാൾ) നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങ ളിൽ നിന്നായി അഞ്ഞൂറ് പ്രതിനിധികൾ പങ്കെടുക്കുന്ന സെമിനാർ, പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ) വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. 

Advertisment

കോട്ടയം ജില്ലാ കളക്‌ടർ വി. വിഗ്നേശരി, ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തുന്ന സെമിനാറിൽ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് അദ്ധ്യക്ഷത വഹിക്കും.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചും, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സർക്കാർ-സർക്കാരി തര ഏജൻസികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്ന ധനസഹായ പദ്ധതികളെ സംബന്ധിച്ചും, കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് സംഘടിപ്പിച്ചു വരുന്ന പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴിൽ പരിച യവും സംബന്ധിച്ചുമുള്ള ക്ലാസുകളും ചർച്ചയും സെമിനാറിൽ ഉണ്ടായിരിക്കും.

സെമിനാറിന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ജില്ലയിലെ ന്യൂനപക്ഷ സംഘടനാ നേതാക്കൾ ഉൾപ്പെടുന്ന സംഘാടകസമിതി സെമിനാറിൻ്റെ വിജയ ത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പരാതികളും ആക്ഷേപങ്ങളും പരിഹരിക്കു ന്നതിനായി ജില്ലാതല സിറ്റിങ്ങുകളും അവരുടെ അവകാശങ്ങളെപ്പറ്റിയും അവർക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെപ്പറ്റിയും ന്യൂനപക്ഷ വിഭാഗങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാറുകളും കമ്മീഷൻ നടത്തി വരുന്നു. കൂടാതെ, ന്യൂനപക്ഷങ്ങളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി പല പദ്ധതികളും കമ്മിഷൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്നു. കമ്മീഷൻ മെമ്പറെക്കൂടാതെ സെമിനാർ സംഘാടകസമിതി ഭാരവാഹി കളും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment