മുട്ടുചിറ: ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിക്ക് തി പിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തമാണ്. ഏറ്റുമാനൂർ എറണാകുളം റോഡിൽ മുട്ടുചിറ ആറാം മൈയിലിൽ ഉച്ചക്ക് രണ്ടു മണിയോടെ ആയിരുന്നു അപകടം.
/sathyam/media/media_files/ElgYtL9WsYKpR7yyjOU3.jpg)
പട്ടാളമുക്കില്‍വെച്ച് എന്‍ജിന്റെ ഭാഗത്തു തീ പിടിച്ചു. വണ്ടിയിൽ നിന്നും കരിഞ്ഞ മണം അനുഭവപെട്ടതിനെ തുടർന്ന് ഡ്രൈവർ കായുംകുളം സ്വദേശി രാഹുൽ ടാങ്കർ നിർത്തി ഇറങ്ങിയപ്പോൾ ഡ്രൈവർ ക്യാബിൻ്റെ മുൻഭാഗത്തു നിന്ന് പുക ഉയരുന്നതാണ് കണ്ടത്. തുടര്‍ന്നു ലോറിയുടെ മുന്‍ഭാഗത്തേക്കു പെട്ടന്നു തന്നെ തീ പടരുകയായിരുന്നു.
/sathyam/media/media_files/AO5G5zcssTj1yCfTUdfi.jpg)
ടാങ്കര്‍ ലോറിക്കു തീപടരുന്നതു കണ്ടു പ്രദേശവാസികളടക്കം ഭീതിയിലായി. ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍എന്‍ജിന്‍ എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണു തീ അണയ്ക്കാനായത്.
/sathyam/media/media_files/NtCDz5NLlkKOUZMdBS2L.jpg)
ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. എന്നാല്‍, പെട്രോള്‍ നിറച്ച ടാങ്കിന്റെ ഭാഗത്തേക്കു തീ പടരാതിരുന്നതു വലിയ ദുരന്തം ഒഴിവാക്കി. ഫയര്‍ ഫോഴസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പെട്ടന്നു തീ അണയ്ക്കാന്‍ സാധിച്ചത്. ലോറിക്കു തീ പിടിച്ചതിനെ തുടര്‍ന്നു റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.