Advertisment

കോട്ടയത്ത് വണ്‍വേ തെറ്റിച്ച് എത്തിയ ആമ്പുലന്‍സ് ഓട്ടോറിക്ഷയില്‍ ഇടിച്ചു മൂന്നുപേര്‍ക്കു പരുക്ക്. പരുക്കേറ്റ യാത്രക്കാരായ സ്ത്രീകളെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലുകുന്ന് റോഡില്‍ നിന്ന് ആമ്പുലന്‍സുകള്‍ വണ്‍വേ തെറ്റിച്ചു വരുന്നതു നിത്യസംഭവമാണെന്നു പ്രദേശവാസികള്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
ambulance accident kottayam

കോട്ടയം: ചാലുകുന്നില്‍ വണ്‍വേ തെറ്റിച്ച് എത്തിയ ആമ്പുലന്‍സ് ഓട്ടോറിക്ഷയില്‍ ഇടിച്ചു മൂന്നുപേര്‍ക്കു പരുക്ക്. ചാലുകുന്നില്‍ നിന്നു  മെഡിക്കല്‍ കോളജിലേക്കു  പോവുകയായിരുന്ന ആംബുലന്‍സ് വണ്‍വേ തെറ്റിച്ച് എതിരേവന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇന്നു ഉച്ചയോടെയാണു അപകടം നടന്നത്.

Advertisment

അപകടത്തില്‍ പരുക്കേറ്റ യാത്രക്കാരായ സ്ത്രീകളെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കു കൈമുട്ടിനും കാലിനും പരുക്കേറ്റിട്ടുണ്ട്. വാരിശേരി സ്വദേശി പ്രസാദിന്റെ ഓട്ടോറിക്ഷയിലാണ് ആമ്പുലന്‍സ് ഇടിച്ചത്. വാരിശേരിയില്‍ നിന്നു കോട്ടയം ഭാഗത്തേക്ക്ഓട്ടം പോവുകയായിരുന്നു. ഇരുവാഹനങ്ങളിലും രോഗികള്‍ ഉണ്ടായിരുന്നു. ആമ്പുലന്‍സിലെ രോഗിയെ മറ്റൊരു ആമ്പുലന്‍സ് എത്തിച്ചു മാറ്റുകയായിരുന്നു.

ചാലുകുന്ന് റോഡില്‍ നിന്ന് ആമ്പുലന്‍സുകള്‍ വണ്‍വേ തെറ്റിച്ച് വരുന്നത് നിത്യസംഭവമാണെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ആരോപിച്ചു. അപകടത്തെ തുടര്‍ന്ന് ചുങ്കം-മെഡിക്കല്‍ കോളജ് റോഡില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പോലീസ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

Advertisment