Advertisment

അഞ്ഞൂറ്റിമംഗലം ഗവണ്മെന്റ് എൽ പി സ്കൂളിൽ "എന്റെ സ്കൂൾ - എന്റെ പച്ചക്കറി തോട്ടം" പദ്ധതി ഉദ്ഘാടനം ചെയ്തു

New Update
anjoottimangalam lp school

അഞ്ഞൂറ്റിമംഗലം: അഞ്ഞൂറ്റിമംഗലം ഗവണ്മെന്റ് എൽ പി സ്കൂളിൽ "എന്റെ സ്കൂൾ - എന്റെ പച്ചക്കറി തോട്ടം" പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി തൈ നട്ടുകൊണ്ട് വാർഡ് മെമ്പർ കെ.ജെ സെബാസ്റ്റ്യൻ നിർവഹിച്ചു.

Advertisment

കുട്ടികൾക്ക് കൃഷി രീതികളെക്കുറിച്ച് അറിവുനൽകുകയും അവർക്ക് സ്വന്തമായി കൃഷി ചെയ്യുന്നതിനുള്ള പരിശീലനം ലഭ്യമാക്കുകയും ആണ് കാർഷിക ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ പദ്ധതിയുടെ ലക്ഷ്യം എന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് പ്രിയ എം പറഞ്ഞു. അധ്യാപകരായ പ്രിയ ജോസഫ്, ജന്റിൽ സക്കറിയ, അരുൺ വി, അഞ്ജന അനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment