Advertisment

പ്രവര്‍ത്തന മികവില്‍ എ പ്ലസ് നേടിയ ചാഴികാടന്റെ പിന്‍ഗാമിയായി എത്തുന്ന ഫ്രാന്‍സിസ് ജോര്‍ജിനെ കാത്തിരിക്കുന്നതു വെല്ലുവിളി നിറഞ്ഞ അഞ്ചു വര്‍ഷക്കാലം. കോട്ടയത്ത് 4115.95 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കിയ ചാഴികാടന്റെ പാത ഫ്രാന്‍സിസ് ജോര്‍ജ് പിന്തുടരുമോ ?

സംസ്ഥാനത്ത് വീശിടിച്ച പിണാറയി വിരുദ്ധ തരങ്കത്തില്‍ തോമസ് ചാഴികാടന്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും എതിരാളികള്‍ പോലം കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ചാഴികാടന്‍ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കും. 100 ശതമാനം എം.പി തുക വിനിയോഗത്തിലൂടെ കേരളത്തിലെ 20 എം.പിമാരില്‍ ഒന്നാമനായിരുന്നു ചാഴികാടന്‍. കേന്ദ്രം അനുവദിച്ച 17.22 കോടി എം.പി തുകയുടെ 277 പദ്ധതികള്‍ നടപ്പിലാക്കിയാണു ചാഴികാടന്‍ മികവു കാട്ടിയത്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
thomas chazhikadan k francis george

കോട്ടയം: നിയുക്ത എം.പി. ഫ്രാന്‍സിസ് ജോര്‍ജിനെ കാത്തിരിക്കുന്നതു വെല്ലുവിളി നിറഞ്ഞ അഞ്ചുവര്‍ഷക്കാലം. അഞ്ചു വര്‍ഷം കൊണ്ടു കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ 4115.95 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കിയ ചാഴികാടന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ മറികടക്കണമെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജ് ഏറെ വിയര്‍ക്കേണ്ടിവരുമെന്നുറപ്പ്.

Advertisment

സംസ്ഥാനത്ത് വീശിടിച്ച പിണാറയി വിരുദ്ധ തരങ്കത്തില്‍ തോമസ് ചാഴികാടന്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും എതിരാളികള്‍ പോലം കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ചാഴികാടന്‍ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കും. 100 ശതമാനം എം.പി തുക വിനിയോഗത്തിലൂടെ കേരളത്തിലെ 20 എം.പിമാരില്‍ ഒന്നാമനായിരുന്നു ചാഴികാടന്‍. കേന്ദ്രം അനുവദിച്ച 17.22 കോടി എം.പി തുകയുടെ 277 പദ്ധതികള്‍ നടപ്പിലാക്കിയാണു ചാഴികാടന്‍ മികവു കാട്ടിയത്.


ഫണ്ട് വിനിയോഗത്തിനൊപ്പം കോട്ടയത്ത് 1000 കോടിയോളം രൂപയുടെ റെയില്‍വേ വികസനമാണു നടപ്പിലാക്കിയത്. അമൃത് കുടിവെള്ള പദ്ധതി, സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ടര്‍ ഫണ്ട്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങി 28 പദ്ധതികളിലൂടെ 3089.96 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിക്കാനായതായും പി.എം.ജി.എസ്.വൈ പദ്ധതി വഴി കേരളത്തില്‍ ഏറ്റവും കൂടുതല്‍ കിലോമീറ്റര്‍ റോഡ് വികസനം നടത്തിയതും കോട്ടയത്തായിരുന്നു. 92.67 കിലോമീറ്റര്‍ റോഡുകള്‍ക്ക് 75.61 കോടി രൂപയും ചാഴികാടന്‍ ചിലവഴിച്ചിരുന്നു.


തോമസ് ചാഴികാടന്‍ തുടക്കമിട്ട പദ്ധതികളുടെ ചുവടു പിടിച്ചുള്ള വികസനപദ്ധതികളാണു നടപ്പാക്കാന്‍ ശ്രമിക്കുമെന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോഴും നിയുക്ത എം.പി. ഫ്രാന്‍സിസ് ജോര്‍ജും പങ്കുവെച്ചത്. കോട്ടയം റെയില്‍വേ സ്‌റ്റേഷനെ ടെര്‍മിനല്‍ സ്‌റ്റേഷനായി മാറ്റാനുള്ള നീക്കങ്ങള്‍ നടത്തും. ഇതിനു നിലവിലുള്ള ബ്രോഡ്‌ഗേജ് ലൈനില്‍ അഡീഷണല്‍ ലൈന്‍ കൂടി നിര്‍മ്മിക്കേണ്ടിവരും. നിലവിലുള്ള വളവുകളും മറ്റും നിവര്‍ത്തി സാധ്യമാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നുള്ള വാഗ്ദാനങ്ങളാണു നിയുക്ത എം.പി നല്‍കുന്നത്.

പാത ഇരട്ടിപ്പിക്കല്‍, കായംകുളം കോട്ടയം എറണാകുളം പാതയുടെ വേഗത 110 കി.മി ആയി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതി, കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ വികസനം, റെയില്‍വേ മേല്‍പാലങ്ങള്‍ തുടങ്ങി പൂര്‍ത്തിയായതും നടന്നു വരുന്നതുമായ നിരവധി പദ്ധതികള്‍ ചാഴികാടന്‍ നടപ്പാക്കിയിരുന്നു. രാഷ്ട്രീയ വിരോധം മറന്നു ചാഴികാടന്‍ തുടങ്ങിവെച്ച പദ്ധതികള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരിക്കും.

Advertisment