Advertisment

ഒരു പതിറ്റാണ്ടിനു ശേഷം റബര്‍ വില ഇരട്ട സെഞ്ചുറിയില്‍. വില വര്‍ധനവ് മുതലാക്കാനാവാതെ റബര്‍ കര്‍ഷകര്‍. 2012 ന് ശേഷം റബർ വില 200നു മുകളിലെത്തുന്നത് ആദ്യം

2012ലാണ് ഏറ്റവും ഒടുവില്‍ വില 200നു മുകളിലെത്തിയിരുന്നത്. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ റബര്‍ വില കൂപ്പുകുത്തിയോടെ കര്‍ഷകര്‍ ഏറെ ദുരിതത്തിലായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം പലതവണ വില 190 കടന്നിരുന്നു. അന്താരാട്ര മാര്‍ക്കറ്റില്‍ മെയ് മാസത്തില്‍ തന്നെ റബര്‍ വില 200 കടന്നിരുന്നു.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
റബ്ബര്‍ വില 155 ഉം കടന്നു കുതിക്കുന്നു 175 ലേക്ക്. രാജ്യാന്തര വിപണിയിലും അവധിവ്യാപാരത്തിലും റബ്ബര്‍ വില ഉയരത്തിലേക്ക്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം റബ്ബര്‍ കര്‍ഷകര്‍ക്ക് വീണ്ടും പ്രതീക്ഷയുടെ നാളുകള്‍

കോട്ടയം: ഒരു പതിറ്റാണ്ടിനു ശേഷം റബര്‍ വില ഇരട്ട സെഞ്ചുറിയില്‍. ഇന്നു ഇരുനൂറു രൂപയ്ക്കാണു കോട്ടയം മാര്‍ക്കറ്റില്‍ വ്യാപാരം നടന്നത്. റബര്‍ ബോര്‍ഡ് വില ആര്‍.എസ്.എസ്. 4ന് കോട്ടയത്ത് 196 രൂപയേ രേഖപ്പെടുത്തിയിട്ടുള്ളൂ എങ്കിലും വ്യാപാരം നടന്നത് 200 രൂപയ്ക്കാണ്. മഴ മൂലം ഉല്‍പ്പാദനം കുറഞ്ഞതോടെ വ്യാപാരികള്‍ 200 രൂപക്കു റബര്‍ഷീറ്റ് വാങ്ങുകയായിരുന്നു.

Advertisment

2012ലാണ് ഏറ്റവും ഒടുവില്‍ വില 200നു മുകളിലെത്തിയിരുന്നത്. പിന്നീട് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ റബര്‍ വില കൂപ്പുകുത്തിയോടെ കര്‍ഷകര്‍ ഏറെ ദുരിതത്തിലായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം പലതവണ വില 190 കടന്നിരുന്നു. അന്താരാട്ര മാര്‍ക്കറ്റില്‍ മെയ് മാസത്തില്‍ തന്നെ റബര്‍ വില 200 കടന്നിരുന്നു.


മഴക്കെടുത്തി തായ്‌ലന്‍ഡിലെ ഉത്പാദനത്തെ ബാധിച്ചിതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിപണിയില്‍ വിലവര്‍ധിക്കാന്‍ കാരണമെന്നാണു വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ മഴ തുടര്‍ന്നാല്‍ വിലയും ഉയരുമെന്നാണു വിപണി സൂചന. ആഭ്യന്തര വിലയും, അന്താരാഷ്ട്ര വിലയും അനുദിനം വര്‍ധിച്ചു വരികയാണെങ്കിലും കര്‍ഷകനു പ്രയോജനം കിട്ടുന്നില്ല. മഴമൂലം ടാപ്പിംഗ് നിര്‍ജീവമായതും ഉത്പാദനം കുറഞ്ഞതുമാണു കാരണം. കൈവശം ആവശ്യത്തിനു സ്‌റ്റോക്ക് ഇല്ലാത്തതിനാല്‍ വിലവര്‍ധനയുടെ നേട്ടം കര്‍ഷകനു അന്യമാണ്.


ഭൂരിഭാഗം കര്‍ഷകരും ടാപ്പിങ് തുടങ്ങുവാന്‍ നിര്‍വാഹമില്ലാതെ കുഴയുകയാണ്. ജൂണ്‍ -ജൂലൈ മാസങ്ങളില്‍ ടാപ്പിങ് നടത്തണമെങ്കില്‍ റെയിന്‍ ഗാര്‍ഡിങ് അനിവാര്യമാണ്. മഴ തോരാടെ നില്‍ക്കുന്നതിനാല്‍ റെയിന്‍ ഗാര്‍ഡിങ്ങ് സാധ്യമാകുന്നില്ല.  ഒരു ഹെക്ടര്‍ റബര്‍ ടാപ്പിങ് ആരംഭിക്കണമെങ്കില്‍, വളപ്രയോഗം, കള നശീകരണം, റെയിന്‍ ഗാര്‍ഡിങ് തുടങ്ങിയവയ്ക്കായി കുറഞ്ഞത് 40000-45000രൂപ ചെലവാകും.

റബര്‍ ബോര്‍ഡ് റെയിന്‍ ഗാര്‍ഡിങിന് ഹെക്ടറിനു 4000രൂപ യുടെ സഹായം ബജറ്റിലൂടെ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലുംനടത്തിപ്പ് എങ്ങനെ എന്നു വ്യക്തത വരുത്തിയുള്ള അറിയിപ്പ് നാളിതുവരെ നടത്തിയിട്ടില്ല. കഴിഞ്ഞ കാലങ്ങളില്‍ ഇതിന്റെ നടത്തിപ്പ് റബര്‍ ഉത്പാദക സംഘങ്ങള്‍ വഴിയായിരുന്നു.

റബര്‍ ഉത്പാദക സംഘങ്ങള്‍ കര്‍ഷകര്‍ക്കുള്ള റെയിന്‍ ഗാര്‍ഡിങ് വസ്തുക്കള്‍ വാങ്ങി കര്‍ഷകര്‍ക്കു മുന്‍കൂറായി നല്‍കുകയും റബര്‍ ബോര്‍ഡ് ഈ തുക ഉത്പാദക സംഘങ്ങള്‍ക്ക് അനുവദിച്ചു നല്‍കുകയുമായിരുന്നു. എന്നാല്‍, ഈ വര്‍ഷം ഈ സ്‌കീം കര്‍ഷകര്‍ക്ക് അവര്‍ നല്‍കുന്ന ബില്ലിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്നതിനാണ് ആലോചന. 

കഴിഞ്ഞ വര്‍ഷം റബര്‍ ബോര്‍ഡ് നിര്‍ദേശ പ്രകാരം ഉത്പാദക സംഘങ്ങള്‍ വഴി ഈ പദ്ധതി നടപ്പാക്കിയപ്പോള്‍ തുക മുഴുവന്‍ നല്‍കാതെ ബോര്‍ഡ് സംഘങ്ങളെ വെട്ടിലാക്കിയിരുന്നു. ഏകദേശം 5.6കോടി രൂപ ഇനിയും ബോര്‍ഡ് നല്‍കാനുള്ളതിനാല്‍  സംഘങ്ങള്‍ പദ്ധതി ഏറ്റു നടത്തുവാന്‍ ഭയപ്പെടുകയാണ്. സ്വന്തം നിലയ്ക്കു റെയിന്‍ഗാര്‍ഡിങ്ങിനും കളനശീകരണത്തിനും ത്രാണിയുള്ള കര്‍ഷകര്‍ കുറവാണെന്നിരിക്കേ ഇക്കാര്യത്തില്‍ റബര്‍ ബോര്‍ഡ് ഉത്തരവാദിത്തപരമായ നടപടി സ്വീകരിക്കണമെന്നാണു കര്‍ഷക ആവശ്യം.

Advertisment