കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ജില്ലാ സാക്ഷരതാ മിഷനുമായി ചേർന്ന് പരിസ്ഥിതി വാരാഘോഷം സംഘടിപ്പിച്ചു

New Update
environmental day celebration

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ജില്ലാ സാക്ഷരതാ മിഷനുമായി ചേർന്ന് സംഘടിപ്പിച്ച പരിസ്ഥിതി വാരാഘോഷത്തിന്റെ ഉദ്ഘാടനം അഡ്വ. മോൻസ് എം.എൽ.എ. നിർവഹിക്കുന്നു.

കോട്ടയം: കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ജില്ലാ സാക്ഷരതാ മിഷനുമായി ചേർന്നു സംഘടിപ്പിച്ച പരിസ്ഥിതി വാരാഘോഷത്തിന്റെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എം. അബ്ദുൾ കരിം പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മോണിറ്ററിംഗ് കോ-ഓർഡിനേറ്റർ ദീപ ജെയിംസ് പരിസ്ഥിതി സന്ദേശം നൽകി.

Advertisment

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  അൽഫോൻസാ ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ സന്ധ്യ സജികുമാർ, എം.എൻ രമേശൻ, ടെസി സജീവ്, ഗ്രാമപഞ്ചായത്തംഗങ്ങളായ വിനു കുര്യൻ, ഡാർളി ജോജി, ഇ.കെ. കമലാസനൻ, ജോയിസ് അലക്‌സ്, ലതിക സാജു, രമ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം.എം ജോസഫ്, സാക്ഷരതാ മിഷൻ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ ആർ. സിംല, പഞ്ചായത്ത് സെക്രട്ടറി എൻ. പ്രദീപ്, അസിസ്റ്റന്റ് സെക്രട്ടറി സീന മാത്യു, ബ്ലോക്ക് പ്രേരക് കെ.എസ്. ഷീല, എം.എം. ലത, യു.ഡി മത്തായി, ഉഷ എസ്.കുമാർ എന്നിവർ പ്രസംഗിച്ചു.

വാരാഘോഷത്തോടനുബന്ധിച്ചു ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ എസ്. മീരാകൃഷ്ണ, (സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ) എന്നിവർ ഒന്നും രജൂബിൻ സാബു (സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂൾ) രണ്ടും വൈഗ എം. ബിജു (സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ) മൂന്നും സ്ഥാനം നേടി.

ചിത്ര രചനാ മത്സരത്തിൽ ആഷ രാമകൃഷ്ണൻ ഒന്നാം സ്ഥാനവും അലീഷ മോഹൻ രണ്ടാം സ്ഥാനവും സീത ലക്ഷ്മി, ആൽബിൻ ബാബു എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള മൊമെന്റോയും സർട്ടിഫിക്കറ്റുകളും മോൻസ് ജോസഫ് എംഎൽഎ വിതരണം ചെയ്തു. 

 

Advertisment