Advertisment

മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ `ഫലവൃക്ഷോദ്യാനം'  പദ്ധതിക്ക് തുടക്കമായി

New Update
phalavrikshodyanam project

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ദേവസ്വം വകയായുള്ള തരിശു ഭൂമി മനോഹരമായ ഫലവൃക്ഷോദ്യാനമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉത്ഘാടനം ദേവസ്വം പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനനന്‍, സെക്രട്ടറി കെ.കെ. സുധീഷ്, മേല്‍ശാന്തി പി. പ്രവീണ്‍ തിരുമേനി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. രാധ കൃഷ്ണന്‍കുട്ടി, ഓമന സുധന്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisment

phalavrikshodyanam project-2

ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ ഒരു മാസം തുടരുന്ന ഫലവൃക്ഷതെെ നടീല്‍ പരിപാടിയുടെ ഭാഗമായി മേല്‍ത്തരം തെങ്ങ്, മാവ്, പ്ളാവ്, റംബൂട്ടാന്‍, മാതളം, പേര, ചാമ്പ, ആത്ത തുടങ്ങി വിവിധയിനം തെെകളാണ് ഘട്ടം ഘട്ടമായി പിടിപ്പിക്കുന്നത്.  

ശ്രേഷ്ട ഫലവൃക്ഷ തെെകള്‍ സ്പോണ്‍സര്‍ ചെയ്ത് എത്തിച്ചു നടുന്നവരുടെ പേരില്‍തന്നെ അവ സംരക്ഷിച്ചു നിലനിര്‍ത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വിവിധയിനം തുളസികളും ഔഷധ ചെടികളും നട്ടു പിടിപ്പിക്കുന്ന `തുളസീവനം' പദ്ധതിയും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.

 

Advertisment