Advertisment

നൂറുമേനി വിജയത്തിനായി മത്സര പരീക്ഷാ പരിശീലന സ്ഥാനപനങ്ങളുടെ കുറുക്കുവഴി. 98 മുതല്‍ 100 ശതമാനം വരെ മാര്‍ക്കുള്ള വിദ്യാര്‍ഥികളെ പഠിപ്പിച്ച് മികച്ച റിസള്‍ട്ടെന്ന് വീമ്പിളക്കി കുട്ടികളെ പിടുത്തം ! പരസ്യത്തിന്റെയും പണത്തിന്റെയും പൊളപ്പില്‍ സാധാരണ വിദ്യാര്‍ഥികള്‍ തഴയപ്പെടുന്നു. ഉയര്‍ന്ന റാങ്ക് നേടാന്‍ വിദ്യാര്‍ഥികള്‍ക്കു മേല്‍ ചെലുത്തുന്നത് കടുത്ത മാനസിക സമ്മര്‍ദം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
entrance coaching

കോട്ടയം: നൂറുമേനി വിജയ നേട്ടത്തിനായി മത്സര പരീക്ഷാ പരിശീലന സ്ഥാനപനങ്ങളുടെ കുറുക്കുവഴി. പരസ്യത്തിന്റെയും പണത്തിന്റെയും പൊളപ്പില്‍ സാധാരണ വിദ്യാര്‍ഥികള്‍ തഴയപ്പെടുന്നു. സമര്‍ഥരില്‍ സമര്‍ഥരായ വിദ്യാര്‍ഥികളെ മാത്രം തെരഞ്ഞെടുത്ത് അവര്‍ക്കു തീവ്ര പരിശീലനം നല്‍കി വിജയം കൊട്ടിഘോഷിക്കുന്ന കോച്ചിംങ്ങ് സ്ഥാപനങ്ങള്‍ മറ്റു വിദ്യാര്‍ഥികളുടെമേല്‍ ചെലുത്തുന്ന് കടുത്ത മാനസിക സമ്മര്‍ദം.

Advertisment

പഠനത്തിലെ മികവുകൊണ്ടു മാത്രം ഇത്തരം സ്ഥാപനങ്ങളില്‍ കാര്യമില്ല. ആവശ്യപ്പെടുന്ന പണം നല്‍കാന്‍ രക്ഷിതാവിനു ത്രാണിയുണ്ടെങ്കിലേ ഇത്തരം സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ.


98 മുതല്‍ 100 ശതമാനം മാര്‍ക് നേടിയ കുട്ടികളെയാണ് അഡ്മിഷനു പരിഗണിക്കുക. ഇതില്‍ തന്നെ എന്‍ട്രന്‍സ് പരീക്ഷ കൂടി കഴിഞ്ഞു മികച്ച വിജയം നേടാന്‍ കഴിയുമെന്ന ബോധ്യമുണ്ടെങ്കില്‍ മാത്രമേ അഡ്മിഷന്‍ നല്‍കൂ.


മികവ് അല്‍പം കുറഞ്ഞാല്‍ പ്രവേശന യോഗ്യത നഷ്ടപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥകളെ വിശ്രമ വേളകള്‍ വരെ ചുരുക്കിയുള്ള ഷെഡ്യൂള്‍ പ്രകാരം പഠിപ്പിക്കുകയും ചെയ്യും. പഠന കാലയളവില്‍ മാര്‍ക് കുറഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കു മേല്‍ കൊടിയ സമ്മര്‍ം ചെലുത്തുകയാണ് ഇത്തരം സ്ഥാപനങ്ങള്‍ ചെയ്യുന്നത്.

മാര്‍ക്ക് കുറഞ്ഞ വിവരം മാതാപിതാക്കളെ അറിയിക്കുന്നതോടെ മക്കള്‍ പിന്നിലാകുമോ എന്നു ഭയന്നു സമ്മര്‍ദം പിന്നീട് മാതാപിതാക്കളുടെ വകയുമെത്തും. സമ്മര്‍ദ്ദം സഹിക്ക വയ്യാതെ കുട്ടികള്‍ ആത്മഹത്യയ്ക്കു വരെ തുനിഞ്ഞ സംഭവങ്ങള്‍ അനവധിയാണ്.

ഇത്തരം സ്ഥാപനങ്ങള്‍ സ്‌കൂള്‍ പഠനകാലത്തു തന്നെ വിദ്യാര്‍ഥികളെ വലയിലാക്കും. മെഡിക്കല്‍ -എന്‍ജിനിയറിങ് ,സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. ഓരോ കോഴ്‌സിനും ഒന്നര ലക്ഷം മുതല്‍ ഫീസും നല്‍കണം.

ഇത്തരം സ്ഥാപനങ്ങളില്‍ പഠിച്ചില്ലെങ്കില്‍ കുട്ടികള്‍ക്കു ഭാവി ഉണ്ടാകില്ലെന്ന ചിന്ത പൊതു മണ്ഡലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇത്തരം കോച്ചിംങ്ങ് സ്ഥാപനങ്ങള്‍ക്കായിട്ടുണ്ട്. നൂറു മേനി പറയാനായി മറ്റു സ്ഥാപനങ്ങളില്‍ പഠിച്ച് ഉയര്‍ന്ന റാങ്ക് നേടിയ കുട്ടികളെ വാടകയ്ക്കു എടുക്കുന്ന സമ്പ്രദായവും അടുത്തിടെ ഉണ്ടായിട്ടുണ്ട്.

ഉയര്‍ന്ന റാങ്കുകളെല്ലാം തങ്ങളുടെ സ്ഥാപനത്തിലാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ന്യൂജന്‍ മാര്‍ക്കറ്റിങ് തന്ത്രമാണിത്. ഇത്തരം ചെറുകിട സ്ഥാപനങ്ങള്‍ക്ക് വാടകയിനത്തില്‍ വന്‍ തുക കിട്ടുകയും ചെയ്യും. ഇത്തരം സ്ഥാപനങ്ങളിൽ പഠിച്ച കുട്ടികള്‍ക്കു ഉയര്‍ന്ന മാര്‍ക് നേടാനായി എന്നുള്ള പരസ്യം കാണുമ്പോള്‍ മാതാപിതാക്കള്‍ക്കുള്ളിലും തങ്ങളുടെ മക്കള്‍ ഇവിടെ പഠിച്ചാലേ ഉയര്‍ന്ന മാര്‍ക് നേടൂ എന്ന ചിന്ത ഉടലെടുക്കുയും ചെയ്യും.

ഇതു മുതലാക്കിയാണ് ഇത്തരം സ്ഥാപനങ്ങുടെ ചൂഷണം. വിശേഷാവസരങ്ങിലെല്ലാം നാട്ടിലുള്ള മുഴുവന്‍ രാഷ്ട്രീയക്കാരെയും വിളിച്ചു പരിപാടികളില്‍ പങ്കെടുപ്പിച്ചു സന്തോഷിപ്പിക്കുന്നതിനാല്‍ എന്തെങ്കിലും ആക്ഷേപം ഉയര്‍ന്നാലും നിമിഷങ്ങള്‍ക്കുള്ളില്‍ ഒതുക്കി തീര്‍ക്കുകയും ചെയ്യും.

Advertisment