Advertisment

വിള ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ നല്‍കാന്‍ അവസരം. പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന കൃഷിനാശം, കാലാവസ്ഥ വ്യതിയാനം കൊണ്ടുള്ള വിളവ് കുറവ് എന്നിവയ്ക്ക് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതാണതാണ് പദ്ധതി. ഈ മാസം 30 വരെ അപേക്ഷ നല്‍കാന്‍ അവസരം

New Update
vila insurance project

കോട്ടയം: പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന കൃഷിനാശം, കാലാവസ്ഥ വ്യതിയാനം കൊണ്ടുള്ള വിളവ് കുറവ് എന്നിവയ്ക്ക് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാന്‍ കേന്ദ്ര സംസ്ഥാന കൃഷിവകുപ്പുകള്‍ നടപ്പാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള അപേക്ഷ 30 വരെ നല്‍കാം.

Advertisment

കര്‍ഷകര്‍ക്ക് നേരിട്ടും അക്ഷയ, സി.എസ്.സി.കള്‍ വഴിയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിളകള്‍ക്ക് വായ്പ എടുത്ത കര്‍ഷകര്‍ക്ക് ബാങ്കുകള്‍ വഴിയും പദ്ധതിയില്‍ ചേരാം. ആധാറിന്റെ പകര്‍പ്പ്, കരം അടച്ച രസീതിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പാട്ടത്തിനു കൃഷി ചെയ്യുന്നവരാണെങ്കില്‍ പാട്ടക്കരാറിന്റെ പകര്‍പ്പ് എന്നിവ കൂടി നല്‍കണം.

കര്‍ഷകര്‍ക്കു വ്യക്തിഗത നഷ്ടത്തിനും കാലാവസ്ഥ ഡേറ്റയുടെ അടിസ്ഥാനത്തിലുള്ള നഷ്ടത്തിനും അര്‍ഹതയുണ്ട്. ഓരോ വിളയുടെയും പ്രീമിയം തുകയും ഇന്‍ഷുറന്‍സ് തുകയും വ്യത്യസ്തമാണ്.

നെല്ല്, റബര്‍, തെങ്ങ്, ഗ്രാമ്പൂ, വാഴ, കവുങ്ങ്, ഇഞ്ചി, വെറ്റില, മഞ്ഞള്‍, കരിമ്പ്, മരച്ചീനി, മാവ്, ജാതി, കുരുമുളക്, തേയില, കിഴങ്ങുവര്‍ണ്മങ്ങള്‍, പച്ചക്കറി വിളകള്‍ എന്നീ വിളകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ശക്തമായ കാറ്റ് എന്നിവ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കും. പഞ്ചായത്ത് അടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന കാലാവസ്ഥ നിലയങ്ങളിലെ തോത് അനുസരിച്ചാണ് ഇത് നല്‍കുക. കൃഷി പൂര്‍ണ്ണമായും നശിക്കാതെ വിളവിലുണ്ടാകുന്ന കുറവിനും നഷ്ടപരിഹാരം ലഭിക്കുമെന്നതും കര്‍ഷകര്‍ക്ക് സഹായകമാകും. വിവരങ്ങള്‍ക്ക് ഫോണ്‍: 9645162338, 9061675557.

Advertisment