ഉഴവൂര്‍: ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ.എം, സ്കൂൾ പ്രധാനഅധ്യാപകരായ സി പ്രദീപ്, സിനി മാത്യു എന്നിവർക്ക് കുടകൾ നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ്, സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. ഉഴവൂർ സെന്റ് ജോവനാസ് യൂ പി സ്കൂൾ, സെന്റ് സ്റ്റീഫൻസ് എൽ പി സ്കൂൾ എന്നിവിടങ്ങളിൽ ആണ് ആദ്യഘട്ടത്തിൽ കുടകൾ വിതരണം ചെയ്തത്.