മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്‍റെ നേതൃത്വത്തില്‍ വായന ദിനാചരണം നടത്തി

New Update
marangattupilly kudumbasree vayanadinam-4

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്‍റെ നേതൃത്വത്തില്‍ വായന ദിനാചരണവും മത്സരങ്ങളും സംഘടിപ്പിച്ചു.

Advertisment

marangattupilly kudumbasree vayanadinam

കുടുംബശ്രീ ചെയര്‍ പേഴ്സന്‍ ഉഷാ ഹരിദാസിന്‍റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വെെ.പ്രസിഡന്‍റ് ഉഷാ രാജു പരിപാടികളുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു. എ.എസ്. ചന്ദ്രമോഹനന്‍ വായന ദിന സന്ദേശം നല്‍കി. 

marangattupilly kudumbasree vayanadinam-3

മെമ്പര്‍മാരായ നിര്‍മ്മല ദിവാകരന്‍, പ്രസീദ സജീവ്, സന്തോഷ്കുമാര്‍, സലിമോള്‍ ബെന്നി, ലിസ്സി ജോയി, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ലതിക, അസി. സെക്രട്ടറി രാജശ്രീ, തുടങ്ങിയവര്‍ പ്രസംഗിച്ചു.

marangattupilly kudumbasree vayanadinam-2

പുതുതായി ആരംഭിച്ച `അഞ്ജലി' സാഹിത്യ ക്ളബ്ബിന്‍റെ ഉത്ഘാടനം എ.എസ്. ചന്ദ്രമോഹനന്‍ നിര്‍വ്വഹിച്ചു. വാര്‍ഡംഗം എം.എന്‍. സന്തോഷ് കുമാര്‍ പുസ്തക സമര്‍പ്പണം  നടത്തി. വായന മത്സരം , കവിതാലാപന മത്സരം, കഥാരചന, ലേഖന മത്സരം എന്നിവയിലെ വിജയികള്‍ക്ക് സമ്മാനങ്ങളും യോഗത്തില്‍ വിതരണം ചെയ്തു.

Advertisment