ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിൻ്റെ ശിലാസ്ഥാപനം നടത്തി

New Update
bharananganam sreekrishna temple foundation stone fixing

പാലാ: ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അലങ്കാര ഗോപുരത്തിൻ്റെ ശിലാസ്ഥാപനം നടത്തി. ഇന്ന് രാവിലെ ക്ഷേത്രം തന്ത്രി ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട് ശിലാസ്ഥാപന കർമ്മങ്ങൾ നടത്തി ശിലയിട്ടു.

Advertisment

മേൽശാന്തി രാധാകൃഷ്ണന്‍ പോറ്റി, ഭരണണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ക്ഷേത്രം കമ്മിറ്റി ഭാരവാനികളായ പ്രസിഡൻ്റ് കണ്ണൻ ശ്രീകൃഷ്ണവിലാസം, സെക്രട്ടറി വിജകുമാർ പിഷാരാത്ത്, ഖജാൻജി സുകു കൊച്ചു പുരക്കൽ, അംഗങ്ങളായ ശിവരാമൻ നായർ കുന്നേൽ, രാജശേഖരൻ നായർ, അഭിലാഷ് എം.ബി, അനിൽകുമാർ പതിപ്ലാക്കൽ, അഭിലാഷ്, സന്തോഷ്, രൻജിത് കൈപ്പട, രാധാകൃഷ്ണൻ കല്ലട്ട്, രാമൻ നമ്പൂതിരി, ദിനുപത് നാഭൻ നമ്പൂതിരി, മുൻ മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രസാദ് കൊണ്ടൂപറമ്പിൽ തുടങ്ങി നൂറുകണക്കിന് ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു.

Advertisment