/sathyam/media/media_files/ic1HCunLxOZeVcDMLHom.jpg)
പാലാ ടൗണ്‍ റിംഗ് റോഡിന്‍റെ രണ്ടാംഘട്ട നിർമാണത്തിനായുള്ള ഡിപിആർ തയ്യാറാക്കുന്നതിനായി കിഫ്ബി അധികൃതര്‍ ജോസ് കെ മാണി എംപിക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ (ഫയല്‍ ചിത്രം)
പാലാ: ടൗൺ റിംഗ് റോഡിൻ്റെ രണ്ടാം ഘട്ടo ആരംഭിക്കുന്നതിനു മുന്നോടിയായി സാമൂഹിക ആഘാത പഠനത്തിനായുള്ള നടപടികൾക്ക് തുടക്കമാകുന്നു. പൊൻകുന്നം റോഡിൽ പന്ത്രണ്ടാം മൈൽ നിന്നും ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ 2.21 കിലോമീറ്റര്‍ ദൂരമാണുള്ളത്.
ആരംഭ ഭാഗം 1.92 കിലോമീറ്റര്‍ വരെ റോഡ് ഫണ്ട് ബോർഡ് മുഖേനയും 1.92 കിലോമീറ്റര്‍ മുതൽ 2.12 കിലോമീറ്റര്‍ കളരിയാംമാക്കൽ പാലം വരെ പൊതുമരാമത്ത് വകുപ്പുമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ നടത്തുക.
റിംഗ് റോഡിൻ്റെ പ്രഥമ ഘട്ടത്തിന് അനുവദിച്ചിരുന്ന തുകയിൽ ബാക്കി നിൽക്കുന്ന തുക കളരിയാംമാക്കൽ പാലം വരെയുള്ള മീനച്ചിൽ പഞ്ചായത്ത് ഭാഗത്തെ ഭൂമി ഏറ്റെടുത്ത് നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിൽ നിന്നും ഭരണാനുമതി നൽകിയിരുന്നു.
ഭരണാനുമതി പ്രകാരം ഈ ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മീനച്ചിൽ ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയും പാലാ നഗരസഭയും ജോസ്.കെ.മാണി എം.പി മുഖേന റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾക്ക് നിവേദനം നൽകിയിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ റവന്യൂ, പൊതുമരാമത്ത് വകുപ്പ് അധികൃതരും റോഡ് ഫണ്ട് ബോർഡ് എൻജി നീയറിംഗ് അധികൃതരും ഇക്കഴിഞ്ഞ ദിവസം സംയുക്ത പരിശോധന നടത്തി ഏറ്റെടുക്കേണ്ട ഭൂമി വിവരങ്ങൾ ശേഖരിച്ചതായി മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനിയും നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തനും അറിയിച്ചു.
രണ്ടാം ഘട്ടത്തിൻ്റെ 1.92 കിലോമീറ്റര്‍ വരെയുള്ള ആരംഭ ഭാഗത്തിൻ്റെ നിർമ്മാണത്തിനായി കിഫ്ബി ഫണ്ടിനായുള്ള നടപടികൾ നടന്നുവരുന്നതായി ജോസ് കെ.മാണി എം.പി അറിയിച്ചതായി അവർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us