പാലായില്‍ അന്യായമായ കോർട്ട് ഫീ വർധനയ്ക്കെതിരെ അഭിഭാഷകര്‍ പരസ്യമായി പ്രതിഷേധിച്ചു

New Update
indian lawyers congress  pala

പാലാ: ചെക്ക് കേസുകളിലേയും കുടുംബ കോടതി കേസുകളിലേയും അന്യായമായി വർധിപ്പിച്ച കോർട്ട് ഫീ പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണെന്ന് മുതിർന്ന അഭിഭാഷകൻ സിറിയക് ജെയിംസ് പ്രസ്താവിച്ചു. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പാലാ കോർട്ട് സെന്ററിൽ നടത്തിയ അഭിഭാഷക പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

യൂണിറ്റ് പ്രസിഡന്റ്‌ അഡ്വ. മനോജ്‌ കച്ചിറമറ്റം അധ്യക്ഷത വഹിച്ചു. മുൻ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. പ്രകാശ് സി വടക്കൻ, അഡ്വ. സന്തോഷ്‌ മണർകാട്ട്, അഡ്വ. ഉഷാ മേനോൻ, അഡ്വ. അരുൺ ജി, അഡ്വ. അലക്സാണ്ടർ മാത്യു,
അഡ്വ. എബ്രഹാം തോമസ്, അഡ്വ. സജി മഞ്ഞപ്പള്ളി, അഡ്വ. സണ്ണി ഓടയ്‌ക്കൽ, അഡ്വ. ജിജി തോമസ്, അഡ്വ. ജോസ് പടിഞ്ഞാറേമുറി, അഡ്വ. റെജി തുരുത്തിയിൽ, അഡ്വ. വിൽ‌സൺ ടി ജോസ്, അഡ്വ. ടോംസ് മാത്യു, അഡ്വ. ആർ. മനോജ്‌, അഡ്വ. എ. എസ്. അനിൽകുമാർ, അഡ്വ.  ജേക്കബ് അൽഫോൻസാ ദാസ്, അഡ്വ. ജിൻസൺ സി. സി, അഡ്വ. ഗോകുൽ ജഗന്നിവാസ്, അഡ്വ. അരുൺ അപ്പു ജോസഫ്, അഡ്വ. കാന്തർ സിറിയക് എന്നിവർ പ്രസംഗിച്ചു.

Advertisment