ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/media_files/TTwV6N7gQAC7CekyVMod.jpg)
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ ഒന്നാം വർഷ എംജിയു - യുജിപി (ഓണേഴ്സ്) ബിരുദ പ്രോഗ്രാമുകൾ ജൂലൈ ഒന്നിന് ആരംഭിക്കും. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷനാകുന്ന പ്രവേശനോത്സവം രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മാത്തച്ചൻ പുതിയ നാലു വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകൾ ഉദ്ഘാടനം ചെയ്യും.
Advertisment
കോളേജ് പ്രിൻസിപ്പാൾ ഡോ. ജോയി ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സണ്ണി പെരുന്നക്കോട്ട്, രാമപുരം സെന്റ്. അഗസ്റ്റിൻ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സാബു മാത്യു, കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ, പഞ്ചായത്ത് മെമ്പർ മനോജ് ജോർജ്ജ് തുടങ്ങിയവർ പ്രസംഗിക്കും.
പുതിയ നാലു വർഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമിൻ്റെ പ്രത്യേകതകളെക്കുറിച്ച് വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ് സെമിനാർ നയിക്കുന്നതാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us