അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് മീനച്ചിൽ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരെ ആദരിച്ചു

New Update
doctors honoured

അന്താരാഷ്ട്ര ഡോക്റ്റേഴ്സ് ദിനത്തോടനുബന്ധിച്ച് മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ ഡോക്ടർമാരെ ആദരിക്കുന്നു പഞ്ചായത്ത് പ്രസിഡൻറ് സാജോ പൂവത്താനി സമീപം.

മീനച്ചിൽ: ഒരു തലമുറയുടെ ആയുസ്സും ആരോഗ്യവും നിലനിൽക്കുന്നത് ഡോക്ടർമാരിലൂടെയാണെന്നും, നിസ്വാർത്ഥമായി സേവനം ചെയ്യുന്ന ഡോക്ടർമാർ പ്രത്യേക ആദരവ് അർഹിക്കുന്നുവെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ. അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് മീനച്ചിൽ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

പഞ്ചായത്ത് പ്രസിഡൻറ് സാജോ പൂവത്താനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡോക്ടർ ശബരിനാഥ്, ഡോക്ടർ മീര എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബിജു തുണ്ടിയിൽ, ലിസമ്മ ഷാജൻ, നളിനി ശ്രീധരൻ, ജയശ്രീ സന്തോഷ്, ബിന്ദു ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment