വിഴിക്കത്തോട്: വിഴിക്കിത്തോട് പി.വൈ.എം.എ ലൈബ്രറി പ്രസിഡന്റും പൊതുപ്രവർത്തകനുമായ കെ.കെ. പരമേശ്വരന് ജൂലൈ 14 ന് നവതി. ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ പ്രസിഡന്റ് നവതിയിലെത്തി എന്നതാണ് പ്രത്യേകത.
കെ.കെ പരമേശ്വരന്‍റെ ജന്മദിനം ലൈബ്രറിയുടെ നേതൃത്വത്തിൽ 14ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. രാവിലെ 9.30മുതൽ ഹോമിയോപ്പതിക് മെഡിക്കൽ ക്യാമ്പും, വൈകിട്ട് 4-ന്.നവതിയാഘോഷ സമ്മേളനവും നവതിയോഘോഷത്തോടൊപ്പം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.