കോട്ടയം: വടവാതൂർ ഇ.എസ്.ഐ ആശുപത്രിയിൽ പാമ്പ് എത്തി. ഇന്നു രാവിലെ ദന്തൽ വിഭാഗം ഒപിയിൽ ഡോക്ടർ രോഗിയെ പരിശോധിക്കുന്നതിനിടയിൽ മൂലക്ക് എന്തോ അനങ്ങുന്നു എന്നു കണ്ടതോടെ നോക്കിയപ്പോൾ പാമ്പിനെയാണ് കണ്ടത്. പാമ്പിനെ കണ്ടതോടെ ഡോക്ടറും രോഗിയും പുറത്തു ചാടി. ബഹളം കേട്ട് രോഗികളും ജീവനക്കാരും ഓടിയെത്തി പാമ്പിനെ തല്ലികൊന്നു.
മഴക്കാലമായതുകൊണ്ടും ആശുപത്രി പരിസരത്തെ കാടുകൾ വെട്ടിതെളിക്കാത്തതുകൊണ്ടുമാണ് പാമ്പുകൾ പ്രത്യക്ഷപെടാൻ കാരണമെന്ന് സൂപ്രണ്ട് പറഞ്ഞു. മേതിരവളയൻ വിഭാഗത്തിൽ പെട്ട വിഷമുള്ള പാമ്പാണ് ഒപിയിൽ കണ്ടത്.
തുന്നു കിടന്ന ജനലിൽ കൂടി കയറിയിതാകാം എന്ന് കരുതുന്നു. പഴയകെട്ടിടത്തിലെ മുറികളിൽ പൊത്തുകൾ കാണുന്നതായി ജീവനക്കാർ പറഞ്ഞു. ക്വാർട്ടേഴ്സ് ഭാഗത്തേക്കുള്ള റോഡിൽ പാമ്പുകളെ കാണാറുണ്ട് എന്നും സുരക്ഷാ ജീവനക്കാർ പറഞ്ഞു.