രാമപുരം സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; ക്രമവിരുദ്ധമായി ചേർത്തതെന്ന് കണ്ടെത്തിയ 276 മെമ്പർമാരുടെ വോട്ടവകാശം ഹൈക്കോടതി സ്റ്റേ ചെയ്തു

New Update
ramapuram bank

പാലാ: രാമപുരം സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങും മുൻമ്പേ ഇടതുപക്ഷത്തിന് തിരിച്ചടി. രാമപുരം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ക്രമവിരുദ്ധമായി ചേർത്തതെന്ന് കണ്ടെത്തിയ 276 മെമ്പർമാരുടെ വോട്ടവകാശം ഹൈക്കോടതി സ്റ്റേ ചെയ്ത് ഉത്തരവായി.

Advertisment

സംസ്ഥാന ഭരണത്തിൻ്റെ മറവിൽ നടത്തിയ കള്ളകളികൾ യുഡിഎഫ് കോടതിയെ ബോധ്യപെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.

Advertisment