/sathyam/media/media_files/c3IU5KOWtHvPNjWDIsGs.jpg)
പാലാ: രാജ്യത്തിൻ്റെ ജനകീയ ഐക്യം തകർക്കുന്ന നയങ്ങൾക്കെതിരെ രൂപീകരിക്കപ്പെട്ട രാഷ്ട്രീയ ഐക്യം ശക്തിപ്പെടുത്തുവാൻ യുവജനങ്ങൾ പ്രചാരണം ഏറ്റെടുക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി.പറഞ്ഞു. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
വർത്തമാന ഇന്ത്യയിൽ മണ്ണും മനുഷ്യഹൃദയങ്ങളും വിഭജിക്കുന്ന കരളലിയിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇതിനെതിരെ രാജ്യത്തിന്റെ സമ്പത്ത് ആയ യുവജനത ഉണർന്ന് പ്രവർത്തിക്കുക തന്നെ വേണം. കേരള യൂത്ത് ഫ്രണ്ട് എം പാലാ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, അഡ്വ. ജോസ് ടോം, അഡ്വ. അലക്സ് കോഴിമല, രാജേഷ് വാളിപ്ലാക്കൽ, സാജൻ തൊടുക, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, സിറിയക് ചാഴികാടൻ, എൽബി അഗസ്റ്റിൻ, സുനിൽ പയ്യപ്പള്ളിൽ, തോമസ്കുട്ടി വരിക്കയിൽ, മനു ആന്റണി, അജിത് പെമ്പിളകുന്നേൽ, ബിജു പലുപടവൻ, ജയ്സൺ മാന്തോട്ടം എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us