/sathyam/media/media_files/I56iWVvqXuBzdP7gEKB8.jpg)
പാലാ: ഇടയാറ്റ് സ്വയം ഭൂ: ബാലഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവവും ഉണ്ണിയൂട്ടും ഈ മാസം 20 ന് ആഘോഷിക്കും. അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഉണ്ണിയുട്ട്, പ്രസാദമൂട്ട്, സംഗീതാരാധന എന്നിവയാണ് മറ്റ് പ്രധാന പരിപാടികൾ.
രാവിലെ 5 മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, അഷ്ടാഭിഷേകം, തുടർന്ന് കല്ലമ്പള്ളി ഇല്ലം ദാമോദരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം. തിരുവരങ്ങിൽ രാവിലെ 8:30 മുതൽ ചെമ്പൈ സംഗീത സഭയുടെ പഞ്ചരത്ന കീർത്തനാലാപനവും സംഗീതാരാധനയും നടക്കും. 11 മുതൽ ഉണ്ണിയൂട്ട് തുടർന്ന് മഹാപ്രസാദമൂട്ട്.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, അമ്മയുടെ മടിയിരിക്കുന്ന ബാലഗണപതിയുടെ ഭാവത്തിൽ ആയതിനാൽ ഇവിടെ ഉണ്ണിയൂട്ടിന് ഏറെ പ്രാധാന്യമുണ്ട്. ആറ് വയസിൽ താഴെയുള്ള കുട്ടികളാണ് ഉണ്ണിയൂട്ടിൽ പങ്കെടുക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ പറഞ്ഞു.
ഉപദേശക സമിതി പ്രസിഡന്റ് പി.ബി. ഹരികൃഷ്ണൻ പുരയിടത്തിൽ, വിനേഷ് കെ.ആർ കൂനാനിയിൽ, കെ.ടി മനോജ്, പങ്കജാഷൻ പൈങ്ങനാമംത്തിൽ, രാജു ശ്രീനിലയം, ടി.എൻ രാജൻ, പി.കെ സോമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us