കർഷകദിനത്തോടനുബന്ധിച്ച് കർഷകരെ ആദരിച്ചു; കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം - കേരള സംസ്കാര വേദി

New Update
kerala samskara vedi

പാലാ: കർഷകരെ കാർഷിക മേഖലയിൽ നിലനിർത്തുവാൻ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തണമെന്ന് കേരള സംസ്കാര വേദി ആവശ്യപ്പെട്ടു. കർഷക ദിനത്തോട് അനുബന്ധിച്ച് കേരള സംസ്കാര വേദി പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ കർഷകരെ ആദരിച്ചു.

Advertisment

ജോണി ഇടിയാകുന്നേൽ, ക്ഷീര കർഷകനായ സണ്ണി കുന്നക്കാട്ട്, എന്നിവർക്ക് ആദരം നൽകി. മുത്തോലി സഹകരണ ബാങ്ക് പ്രസിഡണ്ട് ടോബിൻ കെ.അലക്സ് കർഷകരെ പൊന്നാട അണിയിച്ചു. യോഗത്തിൽ ജയ്സൺ കുഴിക്കോടിൽ അദ്ധ്യക്ഷത വഹിച്ചു.

പി ജെ മാത്യു പാലത്താനം, മാത്യുക്കുട്ടി ചേന്നാട്ട്, മൈക്കിൾ സിറിയക്, പി രാധകൃഷ്ണ കുറുപ്പ്, ജയ്സൺ മാന്തോട്ടം, പ്രൊഫ. മാത്യു ടി തെള്ളിയിൽ, ടോമി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment