മരങ്ങാട്ടുപിള്ളി കാര്‍ഷികോത്സവത്തില്‍ പ്രമുഖരെ ആദരിച്ചു

New Update
marangattupalli karshika ulsavam

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി പഞ്ചായത്ത്, കൃഷിഭവന്‍, കാര്‍ഷിക വികസന സമിതി, കൃഷിക്കൂട്ടങ്ങള്‍, ക്ഷീര വികസന വകുപ്പ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ പാരീഷ് ഹാളിലും പരിസരങ്ങളിലുമായി കഴിഞ്ഞ നാലു ദിവസം തുടര്‍ച്ചയായി അരങ്ങേറിയ കാര്‍ഷികോത്സവ് 2023 -ന്‍റെ സമാപന  കര്‍ഷക സമ്മേളനത്തില്‍ വെച്ച് വിശിഷ്ട വ്യക്തികളെ ആദരിച്ചു.

Advertisment

marangattupalli karshika ulsavam-2

മരങ്ങാട്ടുപിള്ളി പള്ളി വികാരി റവ. ഫാ.ജോസഫ് ഞാറക്കാട്ടിലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ എം.ജി.യൂണിവേഴ്സിറ്റി വെെസ് ചാന്‍സിലര്‍ ഡോ.സിറിയക്ക് തോമസ്  ഷീല്‍ഡ് നല്‍കി പ്രമുഖരെ ആദരിച്ചു.

marangattupalli karshika ulsavam-3

മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് പ്രസിഡന്‍റ് എം.എം. തോമസ്, കുറിച്ചിത്താനം എസ്.കെ.വി.എച്ച്.എസ്. എസ്. റിട്ട. പ്രിന്‍സിപ്പാള്‍ പി.പി.നാരായണന്‍ നമ്പൂതിരി, 'ഹൃദയഗാഥ' കവിതാ സമാഹാര രചയിതാവ് എ.എസ്. ചന്ദ്രമോഹനന്‍, ആര്‍ട്ടിസ്റ്റ് ടി.കെ. ആനന്ദവല്ലി എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്.

marangattupalli karshika ulsavam-4

ആരോഗ്യ കാരണങ്ങളാല്‍ സിനിമാ താരം ബാബു നമ്പൂതിരി എത്തിച്ചേര്‍ന്നില്ല. എ.എസ്.ചന്ദ്രമോഹനന്‍ രചിച്ച `കര്‍ഷകഭേരി' കര്‍ഷകോത്സവ് തീം സോങ്ങ് വേദിയില്‍ അവതരിപ്പിച്ചു.

marangattupalli karshika ulsavam-5

കാര്‍ഷിക അവാര്‍ഡുകളും വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും യോഗത്തില്‍ വിതരണം ചെയ്തു. വ്യത്യസ്ത രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ പ്രമുഖര്‍ പ്രസംഗിച്ചു.

കൃഷി ഓഫീസര്‍ ഡെന്നീസ് ജോര്‍ജ് സ്വാഗതവും സംഘാടക സമിതി ജോ.ജനറല്‍ കണ്‍വീനര്‍ സി.കെ. രാജേഷ്കുമാര്‍ നന്ദിയും പറഞ്ഞു. സമാപന ദിവസം ആര്‍ട്ടിസ്റ്റിക്ക് യോഗാ പ്രകടനം ഉള്‍പ്പടെ വിവിധ പരിപാടികളും അരങ്ങേറി.

Advertisment