സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പം കാർഷിക മേഖലയിലും അഭിരുചി വളർത്തി കടുത്തുരുത്തി മേരി മാതാ ഐടിഐ

New Update
kaduthuruthy mary matha iti

കടുത്തുരുത്തി: കുട്ടികളിൽ സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പം കാർഷിക അഭിരുചിയും വളർത്തിയെടുക്കുകയാണ് കടുത്തുരുത്തി മേരി മാതാ ഐടിഐ. പ്രിൻസിപ്പാൾ സി.ജൂഡിയും 13 ഓളം വരുന്ന സ്റ്റാഫുകളും, 100 ഓളം വിദ്യാർത്ഥികളും ഇടവേളകളിൽ ക്യാമ്പസിനുള്ളിലെ കൃഷിയിടത്തിലാണ്  കപ്പയും, ചേമ്പും, ഏത്തവാഴയും, ഇഞ്ചിയും, ചേനയുമെല്ലാം ഉൽപ്പാദിപ്പിക്കുന്നത്.

Advertisment

kaduthuruthy mary matha iti-2

ഈ ഉത്പ്പന്നങ്ങൾ വിളവ് എടുക്കാറായി നിൽക്കുമ്പോൾ കാർഷിക കേരളത്തിലെ അദ്ധ്യാപക വിദ്യാർത്ഥി ബന്ധം കൂടിയാണ് വിളിച്ചോതുന്നത്. കാര്‍ഷിക അറിവുകള്‍ പുതുതലമുറയ്ക്ക് അന്യമാവുന്ന ഈ കാലഘട്ടത്തിൽ കൃഷിയെയും മണ്ണിനെയും പ്രകൃതിയേയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുകയും, വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക ചിന്തകളും അഭിരുചിയും വളര്‍ത്തിയെുക്കുകയും ചെയ്യുക എന്ന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഗവേഷണാത്മക രീതിയിലും ജൈവരീതിയിലുമാണ് പഠനത്തോടൊപ്പം ഇടവേളകളിൽ കൃഷിയും.

kaduthuruthy mary matha iti-3

കൃഷിക്കാവശ്യമായ ജൈവവളം ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കുന്നു എന്നത് ഈ സ്ഥാപനത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്. പരിസ്ഥിതി സംരക്ഷണവും പ്രകൃതിയോട് ഇണങ്ങിയ ജീവിത വീക്ഷണവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാൻ ഇത് സഹായകമാകുന്നു.

Advertisment