/sathyam/media/media_files/Tw8j4UD9RHNW8jqEoCNA.jpg)
ആണ്ടൂര്‍: ആണ്ടൂര്‍ ദേശീയ വായനശാലയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഉത്രാട ദിവസം വീട്ടുമുറ്റങ്ങളില്‍ ഇടുന്നതില്‍ ഏറ്റവും മികച്ച പൂക്കളത്തിന് സമ്മാനം നല്‍കുന്നു.
വീട്ടുമുറ്റത്തെ പൂക്കളം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പൂക്കളത്തോടൊപ്പം മത്സരാര്‍ത്ഥിയും ചേര്‍ന്നുള്ള ഫോട്ടോയെടുത്ത് ഉത്രാട ദിവസംതന്നെ ഉച്ചയ്ക്ക് ഒരു മണിക്കു മുന്‍പായി ഭാരവാഹികള്‍ക്ക് വാര്‍ട്സാപ്പില്‍ അയച്ചുകൊടുക്കണം. ഇങ്ങനെ ലഭിക്കുന്ന ഫോട്ടോകള്‍ വിലയിരുത്തി ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കി അതില്‍നിന്നും മികച്ചവ വിദഗ്ദ്ധ സമിതി നേരിട്ട് പരിശോധിച്ചാണ് സമ്മാനാര്‍ഹരെ നിശ്ചയിക്കുക.
ഇതിനു പുറമെ, `ഓണ കവിത' മത്സരവും നടത്തുന്നുണ്ട്. ഓണത്തെക്കുറിച്ച് പന്ത്രണ്ടു വരിയില്‍ അധികരിക്കാതെ സ്വന്തമായി രചിക്കുന്ന കവിതകള്‍ പരിഗണിക്കും. കവിതകള്‍ ആഗസ്റ്റ് 27-നകം ലെെബ്രറി ഓഫീസില്‍ ലഭിച്ചിരിക്കണം.
ഓണക്വിസ്, കസേരകളി തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍, സെക്രട്ടറി സുധാമണി എന്നിവര്‍ അറിയിച്ചു. മറ്റു വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 9447661540, 9562114630 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us