ഉഴവൂർ ടൗണിൽ കാർഷിക ചന്ത ആരംഭിച്ചു

New Update
uzhavoor onam market inauguration

ഉഴവുർ: ഉഴവുർ കൃഷിഭവൻ, ഉഴവുർ ഗ്രാമപഞ്ചായത്ത്, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്ത ആഭ്യമുഖ്യത്തിൽ വെള്ളിയാഴ്ച മുതൽ ഉഴവൂർ ടൗണിൽ കാർഷിക ചന്ത ആരംഭിച്ചു. ഓണച്ചന്തയുടെ ഔദ്യോഗിക ഉദ്ഘാടനം കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഹണി എൽസ നിർവഹിച്ചു.

Advertisment

uzhavoor onam market inauguration-2

ഉഴവൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളും കാർഷിക വികസന സമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ആഗസ്റ്റ് 26, 27, 28 തിയതികളിൽ ഉഴവുർ - കുത്താട്ടുകുളം റോഡരികിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിൽ ആണ് ഓണച്ചന്ത പ്രവർത്തിക്കുക.

ഓണച്ചന്തയിലേക്ക്  കർഷകരിൽനിന്നും പച്ചക്കറികളും വാഴക്കുലകളും ശേഖരിക്കുന്നതാണ്. കർഷകർ വിളകൾ എത്തിയ്ക്കുന്നതിനു മുമ്പായി 9446121325 എന്ന നമ്പരിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്.

Advertisment