പൊടിപൂരം ഓണാഘോഷം; കലാപരിപാടികളും ഓണസദ്യയുമായി പാലാ നഗരസഭ ആഘോഷ തിമിർപ്പിൽ

New Update
pala municipality onam celebration-2

പാലാ: ചെയർപേഴ്‌സൺ ജോസിൻ ബിനോയുടെ നേതൃത്വത്തിൽ കൗൺസിലർമാരും ജീവനക്കാരും ചേർന്ന് നഗരസഭയുടെ ഓണാഘോഷം പൊടിപൂരമാക്കി. പാട്ടുകളും സംഘ നൃത്തങ്ങളും മ്യൂസിക് ബോളും കസേരകളിയും അത്തപൂവിടലും ഒക്കെ ചേർന്നപ്പോൾ ആകെ എല്ലാവരും ആഘോഷതിമിർപ്പിൽ.

Advertisment

മ്യൂസിക് ബോൾ മത്സരത്തിൽ അവസാന മൂന്നു പേരായി വന്നത് ജീവനക്കാരിയായ ഗീതുവും മുൻ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന ഇടനാടുള്ള അരുണും ആയിരുന്നു. എന്നാൽ ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ മറ്റുള്ളവരെ മലർത്തിയടിച്ചു ആന്റോ ജോസ് പടിഞ്ഞാറേക്കര മ്യൂസിക് ബോളിൽ വിജയിച്ചു.

pala municipality onam celebration

തുടർന്ന് നടന്ന കസേര കളിയിൽ മുൻ കൗൺസിലർമാരും പങ്കെടുത്തപ്പോൾ മിനി പ്രിൻസും കൂടി. ഭാഗ്യം കൊണ്ട് പ്രിൻസും അവസാന റൗണ്ട് വരെ കസേര ലഭിച്ചത് കൊണ്ട് ഉണ്ടായിരുന്നു. എന്നാൽ മിനി പ്രിൻസ് ഔട്ട് ആയപ്പോൾ അവസാന ഒരു കസേരയ്ക്കായി വി.സി പ്രിൻസും ആനി ബിജോയിയും തമ്മിലുള്ള മത്സരത്തിൽ ആനി ബിജോയി വിജയിക്കുകയായിരുന്നു.

ഇത്തവണയും മാവേലിയായി വേഷം കെട്ടിയ നഗരസഭാ ജീവനക്കാരൻ പി.സി ഷാജി സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയപ്പോൾ ബൈജു കൊല്ലമ്പറമ്പിൽ അവതരണത്തിലൂടെയും ശ്രദ്ധ പിടിച്ചു പറ്റി. എല്ലാവര്ക്കും വിഭവ സമൃദ്ധമായ ഓണ സദ്യയും നൽകിയാണ് പരിപാടികൾ അവസാനിച്ചത്.

മുൻ കൗൺസിലർമാരും  പൊതു പ്രവർത്തകരും പരിപാടികൾ വീക്ഷിക്കാനെത്തിയിരുന്നു. മത്സര വിജയികൾക്ക് നഗരസഭാ ചെയർപേഴ്സൺ സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisment