New Update
/sathyam/media/media_files/J9Eyj6gJvbjDdBzSrlpQ.jpg)
മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്‍റെ ഭാഗമായുള്ള നിത്യപാരായണ യജ്ഞം ക്ഷേത്ര മേല്‍ശാന്തി പി. പ്രവീണ്‍ തിരുമേനി, അദ്ധ്യാത്മ രാമായണത്തിലെ ബാലകാണ്ഡത്തില്‍ ആദ്യവായന നടത്തി തുടക്കം കുറിച്ചു.
Advertisment
കര്‍ക്കിടകം 31 വരെയുള്ള കാലയളവില്‍ എല്ലാ ദിവസവും രാവിലെ വായന തുടര്‍ന്ന് പട്ടാഭിഷേകം വരെയുള്ള അദ്ധ്യായങ്ങള്‍ പൂര്‍ത്തിയാക്കും. ഓരോ ദിവസവും വായന നടത്തുന്നവരുടെ ക്രമപട്ടിക തയ്യാറാക്കിയിട്ടുണ്ട്. പുതുതായി എത്തുന്നവര്‍ക്കും വായിക്കാന്‍ അവസരമുണ്ട്.
പരിപാടികള്‍ക്ക് ദേവസ്വം കമ്മറ്റി പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍, സെക്രട്ടറി കെ.കെ. സുധീഷ് , പി.ജി.രാജന്‍, ഓമന സുധന്‍, എ.ആര്‍. ഇന്ദിര, രാധ കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.