ചങ്ങനാശേരി നഗരത്തിലെ വെട്ട് കേസ് നടന്നിട്ട് ഒരാഴ്ച. പ്രതിയെ പിടികൂടാൻ പോലീസിനായില്ല. അറസ്റ്റ് വൈകുന്നതില്‍ ദുരൂഹതയെന്ന് ആരോപണം

New Update
att.1724514822

ചങ്ങനാശേരി: നഗര മധ്യത്തിൽ ഓരാഴ്ച മുന്‍പു ഗുണ്ടാ കുടിപ്പകയെ തുടർന്ന് യുവാവിനെ  കാർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം വടിവാളിനു വെട്ടി പരുക്കേൽപ്പിച്ച കേസിൽ  പ്രതികളെ പോലീസ് പിടികൂടാത്തതിൽ വിമർശനം. കാപ്പ കേസിലും ക്രിമിനല്‍ കേസുകളിലും പ്രതിയായിരുന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണു പ്രതികളുടെ അറസ്റ്റു വൈകുന്നത്.  നഗരത്തെ നടുക്കിയ വടിവാള്‍ ആക്രമണം നടന്ന് ഓരാഴ്ച പിന്നിട്ടിട്ടും പ്രതികളെന്നു സംശയിക്കുന്നവര്‍ ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

Advertisment

പ്രതികള്‍കളെ രച്ചിക്കാനുള്ള നീക്കം പോലീസ് നടത്തുന്നതായാണ് ആക്ഷേപം.  ഒട്ടേറെ കേസുകളില്‍ പ്രതിയായിരുന്ന ഛോട്ടാ ഷമീര്‍ എന്ന ഷമീര്‍ ഷാനെ കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രി ചങ്ങനാശേരി ജനറല്‍ ആശുപ്രതി റോഡിലാണു കാറിലെത്തിയ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ഷമീര്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവം നടന്നു പിറ്റേന്നു തന്നെ പൊലീസിനു പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. കാറില്‍ കടന്ന അക്രമി സംഘം ഹൈറേഞ്ച് മേഖയിലേക്ക്  കടന്നതായാണ് സൂചന. എന്നാല്‍ ഇതു പോലീസ് സ്ഥിരീകരിക്കുന്നില്ല.

ആക്രമിച്ച കാര്യം ചികിത്സയിലുള്ള ഷമീര്‍ തന്നെ വ്യക്തമാക്കുന്ന വിഡിയോ സാമൂഹിക മാധ്യ മങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്. ഇയാളെ നടുറോഡിലിട്ട് വെട്ടി ക്കൊലപ്പെടുത്താന്‍ പ്രതികള്‍ ശ്രമിക്കുന്ന മൊബൈല്‍ വിഡിയോയും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നഗരമധ്യത്തില്‍ സിനിമ രംഗങ്ങളെ വെല്ലുന്ന ആക്രമണം നടന്നിട്ടും പോലീസിന്റെ ഭാഗത്ത് നിന്നും തുടര്‍ നടപടികളുണ്ടാകാത്തതിലാണു ദുരൂഹതയേറുന്നത്.

Advertisment