വലവൂര്‍: ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സിന്റെ പ്രഖ്യാപിത ദീപശിഖ സ്കൂൾ ലീഡർ ഗൗതം മനോജ് ജ്വലിപ്പിച്ചു. സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ വിദ്യാർത്ഥി പ്രതിനിധി ആഷിക് ബിജു ചൊല്ലിക്കൊടുത്തു.
200 ലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകത്തിലെ മുൻനിര കായിക മത്സരമാണ് ഒളിമ്പിക്സ് എന്നും മുപ്പത്തിമൂന്നാമത് ഒളിമ്പിക് ഗെയിംസിനെ ആവേശപൂർവ്വം നമ്മളും വരവേൽക്കുകയാണെന്നും വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കൊണ്ട് സീനിയർ അധ്യാപിക അംബിക കെ പറഞ്ഞു.
അധ്യാപികമാരായ റോഷ്നിമോൾ ഫിലിപ്പ്, ജ്യോൽസിനി കെ, ചാൾസി ജേക്കബ്, അഞ്ജു കെ ജി, റെക്സി എന്നിവരുടെ നേതൃത്വത്തിൽ ഒളിമ്പിക്സ് പോസ്റ്റർ രചനയും പ്രദർശനവും നടത്തി.