കോട്ടയം: ചങ്ങനാശേരി അതിരൂപതാ കാത്തലിക് സ്റ്റുഡൻ്റ്സ് ലീഗും എഫ് സി സി ദേവമാതാ പ്രോവിൻസും ചേർന്ന് സംഘടിപ്പിച്ച അഖില കേരള അൽഫോൻസാ ക്വിസിൽ അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ അലീഷ അന്ന ടോം, ആൻ മേരി തോമസ് എന്നിവർ ഒന്നാം സ്ഥാനവും അലീഷ സിബി, നേഹ ജോസഫ് എന്നിവർ ഏഴാം സ്ഥാനവും നേടി.
റവ.ഫാ.ജോൺസൺ ചാലയ്ക്കൽ ക്വിസ് മാസ്റ്ററായിരുന്നു. വിജയികൾക്ക് കെസിഎസ്എല്‍ അതിരൂപതാ ഡയറക്ടർ റവ.ഫാ.ജോജോ പള്ളിച്ചിറ സമ്മാനദാനം നടത്തി. സെൻ്റ് ആൻസ് ജിഎച്ച്എസ് ഹെഡ്മിസ്ട്രസ്, കെസിഎസ്എല്‍ അതിരൂപതാ പ്രസിഡൻ്റ് റിൻസ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.