അഡ്വ. ജോസഫ് ഫിലിപ്പ് ഒളശ്ശ ചങ്ങനാശേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് പ്രസിഡന്റ്

New Update
adv joseph philip

ചങ്ങനാശേരി: ചങ്ങനാശേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് പ്രസിഡന്റ് ആയി അഡ്വ. ജോസഫ് ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു. പുതിയതായി തെരഞ്ഞടുക്കപ്പെട്ട 15 അംഗ ഡയറക്ടർ ബോർഡിന്റെ ആദ്യ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ബോബൻ കോയിപ്പള്ളിയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

Advertisment

ജോസഫ് ഫിലിപ്പ് മാടപ്പള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്, ചീരഞ്ചിര സഹകരണ ബാങ്ക് പ്രസിഡന്റ്, ചങ്ങനാശേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. കേരള കർഷക സംഘം ജില്ലാ പ്രസിഡന്റും സിപിഐഎം ചങ്ങനാശേരി ഏരിയാ കമ്മിറ്റി അംഗവുമാണ്.

ജെയിംസ് വർഗീസ് മുക്കാടൻ, സജി ആലുംമൂട്ടിൽ, അഡ്വ.പി.എ.നസീർ,  അഡ്വ.ജി.രാധാകൃഷ്ണൻ, വി.കെ. സുനിൽകുമാർ, റ്റിറ്റി ജോസ് കോട്ടപ്പുറം, രേഖ ശിവകുമാർ, സിന്ധു എസ് കുമാർ വാലയിൽ, എ.എം. തമ്പി, അഡ്വ. ജസ്റ്റിൻ ജോസഫ്, നീതു രാജേഷ് വാഴക്കാല, കെ.ഇ.മുഹമ്മദ് ബഷീർ കുളത്തുംമാട്ടേൽ, റോബി മൈക്കിൾ കോട്ടക്കൽ എന്നിവര്‍ മറ്റു ഡയറക്ടർ ബോർഡംഗങ്ങളാണ്.

അനുമോദന യോഗത്തിൽ ബാങ്ക് മുൻ പ്രസിഡൻറ് എ.വി.റസൽ, കെ.സി.ജോസഫ്, മാത്യൂസ് ജോർജ്, ലാലിച്ചൻ കുന്നിപ്പറമ്പിൽ, എം.ആർ.രഘുദാസ്, തോമസ് സെബാസ്റ്റ്യൻ, ബാങ്ക് ജനറൽ മാനേജർ ദിനുഷ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

 

Advertisment