കോട്ടയം: സാമ്പത്തിക ക്രമക്കേട് കേസില്‍ കാണക്കാരി പഞ്ചായത്ത് മുന്‍ സെക്രട്ടറിക്കു 12 വര്‍ഷം തടവ്. മുന്‍ സെക്രട്ടറി സി. ബാലകൃഷ്ണ വാര്യരെയാണ് വിജിലന്‍സ് കോടതി ശിക്ഷിച്ച് ഉത്തരവായത്. രണ്ടു കേസുകളിലായി ആറു വര്‍ഷം വീതമാണ് തടവ്. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയാകും.
2009, 2010 കാലയളവുകളിലായി ചാര്‍ജ് ചെയ്ത രണ്ടു കേസുകളിലാണ് ശിക്ഷ. ആദ്യ കേസില്‍ രണ്ടു വര്‍ഷം വീതം 3 വകുപ്പുകളിലായി ആറു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. രണ്ടാം കേസില്‍ രണ്ടു വര്‍ഷം വീതം ആറു വര്‍ഷത്തെ കഠിന തടവിനും 30,000 രൂപ പിഴ അടയ്ക്കുന്നതിനുമാണ് വിജിലൻസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.