കൊഴുവനാല്‍: തദ്ദേശ സ്വയം ഭരണ വകുപ്പിൻറെ 22/3/2023 തീയതിയിലെ 77/2023/എല്‍എസ്ജിഡി നം. ഉത്തരവ് പ്രകാരം കൊഴുവനാൽ ഗ്രാമപഞ്ചായത്തിൻറെ വസ്തു നികുതി (കെട്ടിട നികുതി) പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫിൽഡ് സർവേ നടത്തുന്നതിനായി യോഗ്യത ഉളളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 8/8/2024 തീയതിയിൽ ഉച്ചക്ക് ശേഷം 3 മണിക്ക് മുമ്പായി അപേക്ഷകൾ ഗ്രാമപഞ്ചായത്ത് ഒഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു.
യോഗ്യത: ഡിപ്ലോമ (സിവിൽ ) / ഐടിഐ (ഡ്രാഫ്റ്റ്മാൻ സിവിൽ / സർവെയർ) / ബിടെക് (സിവില്‍).
അപേക്ഷയോടൊപ്പം വ്യക്തി വിവരണ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പകർപ്പ് എന്നിവ ഹാജരാക്കേണ്ടതാണ്.
സ്വന്തമായി ലാപ് ടോപ്/ മൊബൈൽ ഫോണ്‍, ടൂവിലർ എന്നിവ ഉളളവർക്കും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഡേറ്റ എൻടി പ്രാവിണ്യം ഉളളവർക്കും മുൻഗണന.