കോട്ടയം: സിഎംഎസ് കോളജില്‍ കെഎസ്‌യു - എസ്എഫ്ഐ സംഘര്‍ഷം. രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയാണു കോളജിനു മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അബിന്‍, അഫ്‌സല്‍ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്‌യു പ്രവര്‍ത്തകര്‍ അകാരണമായി ആക്രമിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
എസ്എഫ്ഐ പ്രവര്‍ത്തകരും കെഎസ്‌യു പ്രവര്‍ത്തകരും തമ്മില്‍ മുന്‍പു വാക്കു തര്‍ക്കം ഉണ്ടായിരുന്നു. ഇതിനു തുടര്‍ച്ചായായാണു മര്‍ദനം. പരുക്കേറ്റവരെ നേതാക്കള്‍ എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവം അറിഞ്ഞു കോട്ടയം വെസ്റ്റ് പോലീസ് സംഘം സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.