ഞീഴൂര്‍ സ്വദേശിയായ യുവാവിന്റെ ചികിത്സയ്ക്കായി നാടൊന്നിക്കുന്നു

New Update
pk vinod

ഞീഴൂര്‍: ഹൃദയസംബന്ധമായ രോഗം മൂലം സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്റര്‍ ഐസിയുവില്‍ കഴിയുന്ന യുവാവിന്റെ ചികിത്സയ്ക്കായി നാടൊന്നിക്കുന്നു. എഗ്മോ യന്ത്രത്തിന്റെ സഹായത്തോടെയാണ് യുവാവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.

Advertisment

തിരുവമ്പാടി പ്രാക്കുഴിയില്‍ പി.കെ. വിനോദ് (45) ആണ് ചികിത്സയിലുള്ളത്. നിര്‍ദ്ധന കുടുംബാംഗമായ വിനോദിന് ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്. കൂലിപണി ചെയ്താണ് വിനോദ് കുടുംബം പുലര്‍ത്തിയിരുന്നത്.

പത്ത് ലക്ഷത്തോളം രൂപ ഇതിനോടകം വിനോദിന്റെ ചികിത്സയ്ക്കായി ചിലവായി കഴിഞ്ഞു. ഇനിയും മരുന്നുകള്‍ വേണ്ടവിധം പ്രതികരിച്ചില്ലെങ്കില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സുമനസ്സുകളുടെ സഹായത്തോടെയാണ് ഇതുവരെ ചികിത്സ നടത്തിയത്. ഇനിയും തുടര്‍ ചികിത്സയ്ക്കു പണം കണ്ടെത്തണമെങ്കില്‍ സുമനസ്സുകളുടെ സഹായംതന്നെ വേണ്ടി വരും.

വിനോദിന്റെ ചികിത്സയ്ക്കായി ധനസമാഹരണം നടത്തുന്നതിനായി ഞായറാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെ ജീവന്‍ രക്ഷാസമിതിയുടെ നേതൃത്വത്തില്‍ വീടുകളിലെത്തി സഹായം തേടും. 

Advertisment