പാലാ വലവൂർ ഗവണ്മെന്റ് യുപി സ്കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

New Update
valavoor up school independence day celebration

വലവൂര്‍: വലവൂർ ഗവണ്മെന്റ് യുപി സ്കൂളിലെ സ്വാതന്ത്രദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമൻ ദേശീയ പതാക ഉയർത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം, പഞ്ചായത്ത് മെമ്പർ സീന ജോൺ, ഹെഡ്മാസ്റ്റർ രാജേഷ് പി.ടി.എ പ്രസിഡണ്ട് ബെന്നി ജോസഫ് എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നൽകി. 

Advertisment

valavoor up school independence day celebration-2

രാമപുരം ഉപജില്ല നീന്തൽ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ മൂന്ന് ഒന്നാം സ്ഥാനം നേടിയ ഗൗതം മനോജിനെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഒന്നാം വാർഡ് മെമ്പർ സീന ജോൺ എന്നിവർ അഭിനന്ദിച്ചു. 

തുടർന്ന് സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന റാലി നടന്നു. ഭാരതാംബ, ഗാന്ധിജി, ജവഹർലാൽ നെഹ്റു, ഝാൻസി റാണി എന്നീ വേഷങ്ങൾ അണിഞ്ഞ കുട്ടികൾ റാലിക്ക് മനോഹാരിത നൽകി.

valavoor up school independence day celebration-3

പിടിഎ വൈസ് പ്രസിഡന്റ് സന്തോഷ്, എംപിടിഎ പ്രസിഡണ്ട് രജി സുനിൽ എന്നിവരുടെ നേതൃത്വത്തിൽ പിടിഎ അംഗങ്ങൾ റാലിയെ അനുഗമിച്ചു. തുടർന്ന് നടന്ന സമ്മേളനം രാമപുരം എഇഒ സജി കെ.ബി ഉദ്ഘാടനം ചെയ്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

Advertisment