/sathyam/media/media_files/z65PfGljxN2ANB5N4gZB.jpg)
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് നഴ്സിംഗ് എക്സലൻസിനുള്ള എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു.
കേന്ദ്രമന്ത്രി ജോർജ് കുര്യൻ എൻഎബിഎച്ച് നഴ്സിംഗ് എക്സലൻസ് അക്രഡിറ്റേഷൻ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് കൈമാറ്റവും നിർവ്വഹിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ലഫ്. കേണൽ മജല്ല മാത്യു, ക്വാളിറ്റി വിഭാഗം മാനേജർ സിറിയക് ജോർജ് എന്നിവർ ചേർന്നു സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ആതുരസേവന രംഗത്ത് കേരളത്തിലെ നഴ്സുമാർ വഹിക്കുന്ന പങ്ക് ലോകം അംഗീകരിച്ചു കഴിഞ്ഞതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ആരോഗ്യ സേവനത്തിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ മികവിന്റെ കേന്ദ്രമായി മാറാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചു കഴിഞ്ഞു.
ഗ്രാമീണ മേഖലയിൽ പൊതുജനസേവനത്തിനായി ഇത്തരത്തിൽ ഒരു ആശുപത്രി നിർമ്മിക്കാൻ നേതൃത്വം നൽകിയ പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ദീർഘവീക്ഷണവും നന്മയും എക്കാലവും ആദരിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. രോഗീകേന്ദ്രീകൃത സമീപനവും ആരോഗ്യ പരിപാലന പ്രവർത്തനങ്ങളുടെ ഭാവി മാതൃകയും എന്ന പ്രഖ്യാപിത സന്ദേശം അനുസരിച്ചു ഉന്നത നിലവാരം പുലർത്തി മുന്നോട്ട് പോകുന്നതാണ് മാർ സ്ലീവാ മെഡിസിറ്റിയെ നേട്ടങ്ങളിൽ എത്തിക്കുന്നതിന് കാരണമമെന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ജോസ് കെ. മാണി എംപി മുഖ്യ സന്ദേശം നൽകി.
മികച്ച പരിസ്ഥിതി - ഊർജ - ജല സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന മലിനികീരണ നിയന്ത്രണ ബോർഡിന്റെ ഒന്നാം സ്ഥാനം ലഭിച്ചതിന് ആശുപത്രി എൻജിനീയറിംഗ് ടീമിനെ ചടങ്ങിൽ ആദരിച്ചു. 2023ൽ ആശുപത്രിക്കു എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചിരുന്നു.
ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ.ജോസഫ് കണിയോടിക്കൽ, നഴ്സിംഗ് ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ കണിയാംപടിക്കൽ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us