/sathyam/media/media_files/z7RbVq2Kv3xlCmf8yKXy.jpg)
ഇടമറ്റം: മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ നെൽപ്പാടങ്ങൾ ഇനി കതിരണിയും. തരിശായി കിടക്കുന്ന വയലുകളിൽ നെൽകൃഷി ക്കൊരുങ്ങുകയാണ് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ നാൽപ്പതേക്കറോളം വരുന്ന ഭൂമിയിലാണ് നെൽകൃഷി ആരംഭിക്കുന്നത്.
നെൽകൃഷിക്കായി നിലം ഒരുക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയും കൃഷിവകുപ്പ് തരിശു കൃഷി പ്രോത്സാഹന പദ്ധതിയും സംയോജിപ്പിച്ചാണ് ഇത് നടപ്പിലാക്കുന്നത്. ചെമ്പകശ്ശേരി, മേടക്കൽ, ചീങ്കല്ല്, പാറപ്പള്ളി പാടശേഖരത്തിലാണ് പ്രധാനമായും കൃഷി ഇറക്കുന്നത്.
കാർഷിക രംഗത്തെ വികസനം ലക്ഷ്യം വെച്ചു കൊണ്ട് വിവിധ പദ്ധതികളാണ് മീനച്ചിൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി നടപ്പിലാക്കി വരുന്നത്. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാർഷികരംഗത്ത് ഒരു കുതിച്ചുചാട്ടമുണ്ടാക്കാൻ പഞ്ചായത്തിനു കഴിയുമെന്നും സന്നദ്ധരായിട്ടുള്ള കൃഷിക്കാർക്ക് പരമാവധി പ്രോത്സാഹനം നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജോ പൂവത്താനി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us