Advertisment

സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സിന് മുന്നോടിയായി കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 'സ്‌പോര്‍ട്‌സ് 2024' സംഘടിപ്പിച്ചു

New Update
sports light glown

കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വിഎച്ച്എസ്എസില്‍ നടന്ന സ്‌പോര്‍ട്‌സ് 2024 ന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ അനൂപ് സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ദീപശിഖ തെളിക്കുന്നു 

കുറുപ്പന്തറ: സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സ് 2024 ന് മുന്നോടിയായി കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് 2024 നടന്നു. സ്‌കൂള്‍ മാനേജര്‍ ഫ.ജോസ് വള്ളോംപുരയിടത്തില്‍ പതാക ഉയര്‍ത്തി സ്‌പോര്‍ട്‌സ് ഉദ്ഘാടനം ചെയ്തു.

Advertisment

പഞ്ചായത്തംഗം ആന്‍സി സിബി, പിടിഎ പ്രസിഡന്റ് ഷാജി കടുന്നകരിയില്‍ എന്നിവര്‍ പ്രസംഗിച്ചു. നാല് ഹൗസുകളായി തിരിഞ്ഞ് ഹൗസ് ക്യാപ്റ്റന്‍മാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് പാസ്റ്റും സംഘടിപ്പിച്ചിരുന്നു.

വൈസ് ക്യാപ്റ്റന്‍മാര്‍ ദീപശിഖാ പ്രയാണം നടത്തി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പല്‍ അനൂപ് സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ്, അധ്യാപകരായ റ്റോം കെ. മാത്യു, പി.ജെ. സിജോ, കെ.ജെ. സോജന്‍, സ്‌കൂള്‍ ലീഡര്‍ അല്‍ഫോന്‍സാ കെ. പ്രിന്‍സ്, മെറിന്‍ റോസ് ബിജോ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisment