Advertisment

കേരളസർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഞീഴൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഞീഴൂർ ഇൻഫൻറ് ജീസസ് ചർച്ച് പാരിഷ് ഹാളിൽ സെപ്റ്റംബര്‍ 6ന് വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

New Update
ayurveda medical camp

ഞീഴൂർ: കേരളസർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഞീഴൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 6-ാം തിയതി വെള്ളിയാഴ്‌ച പകൽ 10 മുതൽ 1 മണി വരെ ഞീഴൂർ ഇൻഫൻറ് ജീസസ് ചർച്ച് പാരിഷ് ഹാളിൽ വച്ച് വയോജനങ്ങൾക്കായി പ്രത്യേക ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

Advertisment

പ്രസ്‌തുത ക്യാമ്പിൽ ജീവിതശൈലി രോഗ നിർണ്ണയം, ബോധവൽക്കരണ ക്ലാസ്സ്, രോഗി പരിശോധന, മരുന്നു വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഈ ക്യാമ്പിന്റെ സേവനം വയോജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നു മെഡിക്കൽ ഓഫീസർ അറിയിച്ചു.

Advertisment