കടനാട്: വിദ്യാർഥികളുടെ സ്വഭാവരൂപീകരത്തിൽ അധ്യാപകർ വഹിക്കുന്ന പങ്ക് വലുതാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ. ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കടനാട് വലിയകുന്നേൽ ജോയി സാറിനെയും ചിന്നമ്മ ടീച്ചറിനെയും ഭവനത്തിലെത്തി ആദരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/media_files/Jzevm3LkTYK04gJ3R8YZ.jpg)
അധ്യാപകർ പകർന്നു നൽകുന്ന മൂല്യങ്ങൾ, ആധുനിക കാലഘട്ടത്തിലെ ഒരു ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെയും ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബെന്നി ഈ രൂരിക്കൽ, പ്രസാദ് വടക്കേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.