New Update
/sathyam/media/media_files/OzL2OVtZHgU2niLGLVX6.jpg)
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തും നാഷണല്‍ ആയുഷ് മിഷന്‍ കേരളയും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് നാളെ കുറുപ്പന്തറ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. രാവിലെ 10.30 മുതല്‍ ഒന്ന് വരെയാണ് ക്യാമ്പ്.
Advertisment
ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്‍ നിര്‍വഹിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ വിദഗ്ദ്ധ രോഗപരിശോധനയും മരുന്ന് വിതരണവും ജീവിതശൈലി രോഗനിര്‍ണയവും തുടര്‍ചികിത്സാനിര്‍ദേശങ്ങളും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും യോഗാ പരിശീലനവും ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രജിസ്‌ടേഷന്‍ ആരംഭിച്ചു. ക്യാമ്പില്‍ കാഴ്ച്ച, കേള്‍വി, രക്തം, യോഗ പരിശീലനങ്ങളും ഉണ്ടായിരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us