പാലാ മരിയ സദനത്തിന് ഒരു കൈത്താങ്ങ്; യൂത്ത് ഫ്രണ്ട് എം പാലായിൽ പായസമേള ആരംഭിച്ചു

കേരള കോൺഗ്രസ് എം  ചെയർമാൻ ജോസ് കെ മാണി എംപി പായസ മേള ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് തങ്ങളാലാകുന്ന സഹായം എത്തിക്കണം എന്നുള്ള  കാര്യത്തിൽ യൂത്ത് ഫ്രണ്ട് എന്നും മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. 

New Update
youth congress payasamela pala

പാലാ: സാമ്പത്തിക ബുദ്ധിമുട്ടിൽ വലയുന്ന പാലാ മരിയ സദനo അഭയകേന്ദ്രത്തിന് സ്വാന്തനമേകാൻ യൂത്ത് ഫ്രണ്ട് എം പാലാ ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പായസമേള ആരംഭിച്ചു. 

Advertisment

കേരള കോൺഗ്രസ് എം  ചെയർമാൻ ജോസ് കെ മാണി എംപി പായസ മേള ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് തങ്ങളാലാകുന്ന സഹായം എത്തിക്കണം എന്നുള്ള  കാര്യത്തിൽ യൂത്ത് ഫ്രണ്ട് എന്നും മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. 

youth congress m payasa mela pala-2

വയനാട് ദുരന്തം അടക്കമുള്ളവ നമ്മെ ഓർമ്മിപ്പിക്കുന്നതും അതുതന്നെയാണ്. പായസമേളയിലൂടെ ലഭിക്കുന്ന ലാഭം  നിരവധി രോഗികൾക്ക് സാന്ത്വനവും സഹായവും നൽകുന്ന മരിയ സദനത്തിനു കൈമാറാൻ തീരുമാനിച്ചത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ആദ്യ വില്പന  യൂത്ത് ഫ്രണ്ട് എം  നിയോജകമണ്ഡലം പ്രസിഡണ്ട് തോമസുകുട്ടി വരിക്കയിലിനു നൽകിക്കൊണ്ട് ജോസ്.കെ.മാണി നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസിൻ പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. 

youth congress m payasa mela pala

നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ, ജോസ് ടോം, ബേബി ഉഴുത്തുവാൽ, ടോബിൻ കെ അലക്സ്, സുനിൽ പയ്യപ്പള്ളി, ബിജു പാലുപ്പടവൻ, ജോസുകുട്ടി പൂവേലി, സണ്ണി വടക്കേ മുളഞ്ഞാൽ, ലീന സണ്ണി, ജെയിംസ് പൂവത്തോലി, സച്ചിൻ കളരിക്കൽ, ജിബിൻ മൂഴിപ്ലക്കൽ, കരുൺ കൈലാസ്, നിഹാൽ അലക്സ്, ആൽവിൻ പൂവേലിൽ, സെബിൻ ജോഷി എന്നിവർ പ്രസംഗിച്ചു.

Advertisment