രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സംഘടിപ്പിക്കുന്ന ഇന്‍സ്പയര്‍ ഇന്റേൺഷിപ് സയൻസ് ക്യാമ്പിന്റെ തീം സോങ്ങ് പ്രകാശനം ചെയ്തു

വിദ്യാർത്ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആ കർഷിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതിയാണ്‌ ഇന്‍സ്പയര്‍ ഇന്റേൺഷിപ് സയൻസ്  ക്യാമ്പ്. സെപ്‌തംബർ 23 മുതൽ 27 വരെ തിയ്യതികളിലാണ് ക്യാമ്പ് നടത്തുന്നത്. 

New Update
team music released

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ പ്ലസ് വൺ  വിദ്യാർഥികൾക്കായി ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ഇന്‍സ്പയര്‍ ഇന്റേൺഷിപ് സയൻസ് ക്യാമ്പിന്റെ തീം സോങ്ങ് പ്രകാശനം ചെയ്തു.  

Advertisment

വിദ്യാർത്ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആ കർഷിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതിയാണ്‌ ഇന്‍സ്പയര്‍ ഇന്റേൺഷിപ് സയൻസ്  ക്യാമ്പ്. സെപ്‌തംബർ 23 മുതൽ 27 വരെ തിയ്യതികളിലാണ് ക്യാമ്പ് നടത്തുന്നത്. 

കോളേജ് നേതൃത്വം നൽകി എഴുതി കംപോസ് ചെയ്ത് ആലാപനം നടത്തിയ തീം സോങ്ങിന്റെ പ്രകാശനം കോളേജ് മാനേജർ റെവ. ഫാ. ബെർക്ക്മെൻസ് കുന്നുംപുറം നിർവ്വഹിച്ചു. 

പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ ഫാ ജോസഫ് ആലഞ്ചേരിൽ, കോ ഓർഡിനേറ്റർ ഡോ. സജേഷ് കുമാർ എൻ.കെ, അധ്യാപകരായ അഭിലാഷ് വി, ലിജിൻ ജോയി, വിദ്യാർഥി പ്രിതിനിധി ആദർശ് ആർ  തുടങ്ങിയവർ  പ്രസംഗിച്ചു. 

അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന റെസിഡെൻഷ്യൻ പ്രോഗ്രാം വിദ്യാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമാണ്. സയൻസ് ആൻറ് ടെക്നോളജി മേഖലയിലെ ദേശീയ, അന്തർ ദ്ദേശീയ തലങ്ങളിലെ  പ്രഗത്ഭരായ ശാസ്ത്രജ്ഞർ ചർച്ചകൾക്കും ക്‌ളാസ്സുകൾക്കും നേതൃത്വം വഹിക്കും. സെമിനാറുകൾക്കൊപ്പം പ്രാക്ടിക്കൽ സെഷൻസും ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്.

Advertisment