/sathyam/media/media_files/kfpzqJCGhg2PLGZ7DTP7.jpg)
വലവൂര്‍: വലവൂർ ഗവൺമെന്റ് യുപി സ്കൂളിലെ ചെണ്ടുമല്ലി പൂവ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഇടനാട് സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോർഡ് മെമ്പർമാരായ മോഹനൻ ടി കെ, സുനിൽകുമാർ എൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/FhTI9HJgLzP5E7DZV2nG.jpg)
പിടിഎ പ്രസിഡണ്ട് ബിന്നി ജോസഫ്, എം പി ടി എ പ്രസിഡന്റ് രജി സുനിൽ , ബാങ്ക് എംപ്ലോയീസ് പ്രതിനിധി റജി എം ആർ , ഇടനാട് ബാങ്ക് വലവൂർ ബ്രാഞ്ച് സെക്രട്ടറി സുഷമ സലി, പി ടി എ അംഗങ്ങൾ, അധ്യാപകർ എന്നിവർ സംബന്ധിച്ചു.
/sathyam/media/media_files/hv8kchjWmeeONGhm6WMt.jpg)
ഇടനാട് സർവീസ് സഹകരണ ബാങ്ക് സൗജന്യമായി നൽകിയ നാനൂറ് ചെണ്ട് മല്ലി തൈകൾ ആണ് കൃഷി ചെയ്തത്. ആധുനിക കൃഷി രീതിയായ മൾച്ചിംഗ് സമ്പ്രദായത്തിലാണ് കൃഷി ചെയ്തത്. അതിനാൽ തന്നെ മികച്ച വിളവാണ് ലഭിച്ചതെന്ന് ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ പറഞ്ഞു.
നാളെ നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളം തയ്യാറാക്കുവാൻ ഈ പൂക്കൾ ഉപയോഗിക്കുമെന്ന് പിടിഎ ഭാരവാഹികളും അധ്യാപകരും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us