കോട്ടയം ജില്ലാ തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം ഓണാഘോഷവും വൈദ്യ സംഗമവും നടത്തി

മുതിര്‍ന്ന വൈദ്യന്മാരായ കൊച്ചുവീട്ടില്‍ കുഞ്ഞേട്ടന്‍ വൈദ്യര്‍, വടക്കേല്‍ ജോസഫ് വൈദ്യര്‍, പാമ്പ്ലാനിയില്‍ തോമസ് വൈദ്യര്‍, ജോസ് വൈദ്യര്‍ പൂവത്തോട് എന്നിവരെ ആദരിച്ചു.

New Update
tpcv

പാലാ: കോട്ടയം ജില്ലാ തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം (ടിപിസിവി) ഓണാഘോഷവും വൈദ്യ സംഗമവും തീക്കോയി മംഗളഗിരിയിലുള്ള മുകാലയില്‍ അപ്പച്ചായി വൈദ്യരുടെ വസതിയില്‍ വച്ചു നടത്തി.

Advertisment

യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് ബേബി മാത്യു വൈദ്യര്‍ അധ്യക്ഷത വഹിച്ചു. പരിപാടികള്‍ ഫാ. ജോര്‍ജ് വയലില്‍ പറമ്പില്‍ ഉദ്ഘാ‍ടനം ചെയ്തു. മുതിര്‍ന്ന വൈദ്യന്മാരായ കൊച്ചുവീട്ടില്‍ കുഞ്ഞേട്ടന്‍ വൈദ്യര്‍, വടക്കേല്‍ ജോസഫ് വൈദ്യര്‍, പാമ്പ്ലാനിയില്‍ തോമസ് വൈദ്യര്‍, ജോസ് വൈദ്യര്‍ പൂവത്തോട് എന്നിവരെ ആദരിച്ചു.

യോഗത്തില്‍ സംസ്ഥാന പ്രസിഡന്‍റ് സാവിയോ ജോസഫ് വൈദ്യര്‍, സഹ ഉദ്യാന പാലകന്‍ സെബാസ്റ്റ്യന്‍ വൈദ്യര്‍, ജില്ലാ സെക്രട്ടറി സണ്ണി തോമസ് വൈദ്യര്‍, സോണല്‍ പ്രസിഡന്‍റ് ജയകുമാര്‍ ഗുരുക്കള്‍, സിനി ജോസഫ് വേദ്യ, ട്രഷറര്‍ വിജയകുമാര്‍ വൈദ്യര്‍, കൃഷ്ണന്‍ വൈദ്യര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രവീണ്‍ ജേക്കബ് വൈദ്യര്‍ നന്ദി പറഞ്ഞു.

Advertisment