Advertisment

വി.ഡി തോമാ കത്തനാർ അനുസ്മരണം വലിയ വീട്ടിൽ കുടുംബയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ പള്ളിയിൽ നടത്തി

അരുവിത്തുറ വാഴേപറമ്പിൽ  ദേവസ്യായുടെയും അച്ചാമ്മയുടെയും ഒൻപത് മക്കളിൽ മൂത്തപുത്രനായി 1869 മാർച്ച് 18 ൽ ജനിച്ച വി.ഡി തോമാ 1890 ജനുവരി 5 ന് ദേശപട്ടം സ്വീകരിച്ച് 1892 മുതൽ 1928 വരെ അരുവിത്തുറ പള്ളിയിൽ സഹവികാരിയായി സേവനം ചെയ്തു.

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
valiyaveettil kudumbayogam

അരുവിത്തുറ: ദൈവം സമം സ്നേഹമെന്ന് കർമ്മത്തിലൂടെ അരുവിത്തുറ ഇടവകയിലെ വിശ്വാസ സമൂഹത്തെ ബോധ്യപ്പെടുത്തിയ വി.ഡി തോമാ കത്തനാരുടെ സ്വർഗ്ഗീയ പ്രവേശനത്തിൻ്റെ 75-ാം വാർഷികം വലിയ വീട്ടിൽ കുടുംബയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ പള്ളിയിൽ ആചരിച്ചു. 

Advertisment

മറഞ്ഞു പോയവരെ  മഹത്വം അനുസരിച്ച് വെളിച്ചത്തിലേയ്ക്ക് കൊണ്ടു വരേണ്ടതിൻ്റെ ആവശ്യകത പിൽകാല തലമുറയുടെ ആവശ്യമാണ് എന്ന് വിളിച്ചറിയിച്ച അനുസ്മരണ സമ്മേളനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. 

വലിയവീട്ടിൽ കുടുംബയോഗം പ്രസിഡൻ്റ് ജോഷി വള്ളിക്കാപ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  അരുവിത്തുറ പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, വി.ഡി തോമാ കത്തനാർ അനുസ്മരണ പ്രഭാഷണവും, ചാക്കോ സി പൊരിയത്ത് തോമാ കത്തനാരുടെ പുസ്തകങ്ങളെക്കുറിച്ച് അവലോകനവും നടത്തി.

വലിയവീട്ടിൽ കുടുംബയോഗം സെക്രട്ടറി ബിനോയി സെബാസ്റ്റ്യൻ സ്വാഗതവും രക്ഷാധികാരി പി.വി ജോസഫ് പുറപ്പന്താനം ആശംസയും അർപ്പിച്ചു. അരുവിത്തുറയിലെ വിവിധ കുടുംബയോഗ ഭാരവാഹികളായ അഡ്വ. സെബാസ്റ്റ്യൻ പ്ലാത്തോട്ടം, ഉണ്ണികുഞ്ഞ് ജോർജ്ജ് വെള്ളൂകുന്നേൽ, ഡോ. റെജി  വർഗ്ഗീസ് മേക്കാടൻ തുടങ്ങിയവർ സംസാരിക്കുകയും വലിയവീട്ടിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സാജി പുറപ്പന്താനം യോഗത്തിന് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.

വി.ഡി തോമകത്തനാരുടെയും അരുവിത്തുറയേയും അന്ന് അവിടെയുണ്ടായിരുന്ന ജീവിത സാഹചര്യങ്ങളെയും കുറിച്ചെഴുതിയ "അരിവിത്രേതിഹാസം", കത്തോലിക്കാ പണ്ഡിതന്മാരുടെ പ്രബന്ധങ്ങളിൽ നിന്നും സംക്ഷേപിച്ച് നസ്രാണി ദീപിക, മലയാള മനോരമ എന്നീ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച "ദിവ്യ സാഹിത്യ പ്രവേശം" സംസ്കൃതത്തിലുള്ള നാനൂറിൽപരം കാവ്യത്നങ്ങളെ തെരഞ്ഞു പിടിച്ച് ഗ്രഹിക്കാവുന്ന വിധത്തിൽ വ്യാഖ്യാനിച്ചിരിക്കുന്ന 'മണിമാളിക'എന്നീ പുതിയ ലിപിയിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനവും നടത്തപ്പെട്ടു.

അരുവിത്തുറ വാഴേപറമ്പിൽ  ദേവസ്യായുടെയും അച്ചാമ്മയുടെയും ഒൻപത് മക്കളിൽ മൂത്തപുത്രനായി 1869 മാർച്ച് 18 ൽ ജനിച്ച വി.ഡി തോമാ 1890 ജനുവരി 5 ന് ദേശപട്ടം സ്വീകരിച്ച് 1892 മുതൽ 1928 വരെ അരുവിത്തുറ പള്ളിയിൽ സഹവികാരിയായി സേവനം ചെയ്തു. പ്രാർത്ഥനയുടെ കരുത്തിൽ അരുവിത്തുറ ഇടവകയിൽ നീണ്ട 59 വർഷം വൈദിക സേവനം നടത്തിയ വി.ഡി തോമാകത്തനാർ 1949 സെപ്തംബർ 2ന് ദിവംഗതനായി.

Advertisment