/sathyam/media/media_files/9dilIqUOPLkayyLECJSi.jpg)
വലവൂര്‍: വലവൂർ ഗവൺമെന്റ് യുപി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ (എസ്എസ്എസ്എസ്) ആഭിമുഖ്യത്തിൽ നടക്കുന്ന ദ്വിദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനത്ത് നിർവഹിച്ചു.
/sathyam/media/media_files/gqrBMF5YaMLJ2SU5Szjd.jpg)
പിടിഎ പ്രസിഡന്റ് ബിന്നി ജോസഫ് അധ്യക്ഷം വഹിച്ച യോഗത്തിൽ രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സജി കെ ബി , കേണൽ കെ എൻ വി ആചാരി ,കിസാൻ സർവീസ് സൊസൈറ്റി സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിൽ അംഗം പ്രശാന്ത് പി, കിസാൻ സർവീസ് സൊസൈറ്റി ഉഴവൂർ ബ്രാഞ്ച് പ്രസിഡന്റ് ഡേവിസ് മാണി, കിസാൻ സർവീസ് സൊസൈറ്റി വാഴൂർ ബ്രാഞ്ച് സെക്രട്ടറി വിജി ഫിലിപ്പ്, എം പി ടി എ പ്രസിഡന്റ് രജി സുനിൽ എന്നിവർ പ്രസംഗിച്ചു.
/sathyam/media/media_files/F7TOLWnsSQyDF3qt4UQh.jpg)
കിസാൻ സർവ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷികോപകരണങ്ങളുടെ പ്രദർശനവും അവ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും നടന്നു. കാർഷികമേഖലയിൽ ഇന്ന് യന്ത്രങ്ങൾ ഒഴിവാക്കാനാവാത്തതായെന്നും ശ്രദ്ധിച്ച് കൈകാര്യം ചെയ്തെങ്കിൽ അവ സുഹൃത്തും അശ്രദ്ധമായി കൈകാര്യം ചെയ്താൽ ശത്രുവും ആയിത്തീരുമെന്ന് പരിശീലകനായ വിജി ഫിലിപ്പ് പറഞ്ഞു.
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം എന്ന നൂതന പദ്ധതി കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും മാനുഷിക മൂല്യങ്ങളും വളർത്തുമെന്ന് രാമപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സജി കെ ബി പറഞ്ഞു.
കുട്ടികളുടെ സമഗ്ര വികസനത്തിന് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം പ്രവർത്തനം കൊണ്ട് സാധിക്കട്ടെയെന്ന് കേണൽ കെ എൻ വി ആചാരി ആശംസിച്ചു.
/sathyam/media/media_files/gea19JfrQdp1qtTCflir.jpg)
ജാതി മത കക്ഷി രാഷ്ട്രീയത്തിന് അതീതമായാണ് കിസാൻ സർവ്വീസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നടന്നുവരുന്നതെന്ന് സംസ്ഥാന കമ്മറ്റിയംഗം പ്രശാന്ത്. പി. ഞവരക്കാട്ട് അറിയിച്ചു.
മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള സാമൂഹിക മുന്നേറ്റത്തിന് ഒപ്പം ചേരാനും നേതൃത്വം നൽകാനും അധ്യാപകശ്രേഷ്ഠനായ ഡി. ശുഭലൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ആരോ തുറന്നു വിട്ട ലഹരിയെന്ന ഭൂതത്തെ കൂട്ടിലാക്കാൻ ഞങ്ങൾ ഉറപ്പിച്ചെന്ന് വിദ്യാർത്ഥികൾ ഒന്നടങ്കം വിളിച്ചു പറഞ്ഞു.
ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ക്യാമ്പ് പതാക രാവിലെ ഉയർത്തി. സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം കോ - ഓർഡിനേറ്റർ ഷാനി മാത്യു, അധ്യാപകരായ പ്രിയ സെലിൻ തോമസ്, ജോൽസിനി, അഞ്ചു കെജി, ചാൾസി ജേക്കബ്ബ്, രാഹുൽ ആർ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us